ബലിപെരുന്നാൾ: തടവുകാർക്ക് കുടുംബാംഗങ്ങളുമായി വിഡിയോ കോളിൽ സംസാരിക്കാം

News Desk
1 Min Read
Representative Image. Image Credit: EyeEm Mobile GmbH/istockphoto.com

അബുദാബി: ബലിപെരുന്നാൾ അവധിദിനങ്ങളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി വിഡിയോ കോളിൽ സംസാരിക്കാൻ അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് പ്രത്യേക അനുമതി നൽകി.

തടവുകാരുടെ മാനസിക, സാമൂഹിക ക്ഷേമം മുൻനിർത്തിയും കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനുമുള്ള പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സൗകര്യമൊരുക്കുന്നത്.

26 മുതൽ 29 വരെ ഉച്ചയ്ക്കു 3 മുതൽ വൈകിട്ട് 5 വരെ വിഡിയോ കോളിന് അവസരമുണ്ടാകും. വനിതാ തടവുകാർക്ക് 29ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കുടുംബവുമായി വിഡിയോ കോളിൽ സംസാരിക്കാം. ജയിലുകളിലെ പ്രത്യേക കേന്ദ്രങ്ങളിൽ ഇതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്.

നാഫിദതി സ്മാർട്ട് ആപ്ലിക്കേഷൻ വഴിയാണ് വിഡിയോ കോളുകൾ സാധ്യമാക്കുക. ഇതിനു തടവുകാരുടെ ബന്ധുക്കൾ അബുദാബി ഗവൺമെന്റ് സേവന പ്ലാറ്റ്‌ഫോമായ താം (www.tamm.abudhabi) വഴിയോ അബുദാബി പൊലീസിന്റെ വെബ്‌സൈറ്റ് (www.adpolice.gov.ae) വഴിയോ ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യണം. അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് സമയവും നിശ്ചയിച്ചിട്ടുള്ള സെന്ററും വ്യക്തമാക്കി എസ്എംഎസ് ബന്ധുക്കൾക്ക് ലഭിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!