തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സിപിഐ. ഉപനേതാവ് സ്ഥാനം അംഗീകരിച്ച് കിട്ടുമെന്നാണ് ഇപ്പോഴും കരുതുന്നത്. സിപിഐ ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഈ ആവശ്യത്തിൽ നിന്ന് എന്തിന് പിറകോട്ട് പോകണമെന്നും ബിനോയ് വിശ്വം ചോദിച്ചു. സിപിഐ ചോദിച്ചത് അർഹതപ്പെട്ട സ്ഥാനമാണ്. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തേക്ക് ആരെ പരിഗണിക്കുമെന്ന കാര്യത്തിൽ സിപിഐയിൽ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
