വൈത്തിരി (വയനാട്): പഴയ വൈത്തിരിയിൽ കെഎസ്ആർടിസി മിന്നൽ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. ഓട്ടോഡ്രൈവർ ചീരാൽ പഴൂർ മുച്ചിയിൽ നാരായണൻ (44), ഭാര്യ ഷിജി (40), മകൻ അമൻ (16) എന്നിവരാണ് മരിച്ചത്.
തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന മിന്നൽ ബസാണ് തിങ്കളാഴ്ച പുലർച്ചെ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചത്. നാരായണൻ സംഭവസ്ഥലത്തുവച്ചും ഷിജിയും അമനും മേപ്പാടി വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ വൈത്തിരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
