സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

News Desk
1 Min Read

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,350 രൂപയായി. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,14,800 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഗ്രാമിന് 85 രൂപയുടെ കുറവുണ്ടായി. 18കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 94,320 രൂപയാണ്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 2.93 ശതമാനം നഷ്ടത്തോടെ ഔണ്‍സിന് 4,504 ഡോളറിലാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്താര വിപണിയില്‍ സ്വര്‍ണവില വെള്ളിയാഴ്ച ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരുന്നു.

അതേസമയം, ക്രൂഡോയില്‍ വില 110 ഡോളറിലേക്ക് അടുക്കുകയാണ്. ബ്രെന്റ് ക്രൂഡിന്റെ വില 109 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബ്രെന്റ് ക്രൂഡോയിലിന് 3.54 ശതമാനം നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article