മുംബൈ: ഭാര്യയുമായി രഹസ്യബന്ധമുണ്ടെന്ന സംശയത്തെ യുവാവിനെ ഭർത്താവ് വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തി. ഗോരേഗാവ് ആരേ കോളനിയിൽ അശോക് ഭൂസാരെ എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ ഭീംരാജ് ഓംപ്രകാശ് ശർമ്മയും ഭാര്യയും കൊല്ലപ്പെട്ട യുവാവും ഒന്നിച്ച് മദ്യപിച്ചിരുന്നു.
മദ്യപാനത്തിനിടയിൽ തന്റെ ഭാര്യയെ ഇനി കാണരുതെന്ന് ഭൂസാരെയ്ക്ക് ശർമ്മ മുന്നറിയിപ്പ് നൽകി. എന്നാൽ നിമിഷങ്ങൾക്കകം ഭാര്യയുടെ മുന്നിൽ വെച്ച് തന്നെ ഭൂസാരെയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
കൃത്യത്തിന് ശേഷം പ്രതിയായ ശർമ്മ സമീപത്തെ വനമേഖലയിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട തിരച്ചിലിനും പിന്തുടരലിനും ഒടുവിൽ പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഭൂസാരെ നേരത്തെയും ശർമ്മയുടെ ഭാര്യയെ ശല്യം ചെയ്തിരുന്നതായും നിരവധി മുന്നറിയിപ്പുകൾ നൽകിയിട്ടും അദ്ദേഹം അവരെ കാണുന്നത് തുടർന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ആരേ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
