നിമിഷനേരം കൊണ്ട് കോടീശ്വരൻ; പ്രവാസിക്ക് അടിച്ചത് 11 കോടി

News Desk
1 Min Read

ദുബായ്: തിരക്കേറിയ പ്രഭാതത്തിൽ ബ്രാൻഡൻ ടെക്രം എന്ന 39വയസ്സുകാരന്റെ ജീവിതം മാറ്റിമറിച്ചത് നിമിഷനേരം കൊണ്ടാണ്. മകനെ സ്കൂളിൽ വിടാൻ തയ്യാറെടുക്കുന്നതിനിടെ ഭാര്യയോട് യാദൃച്ഛികമായി ഒരു ഇമെയിൽ പരിശോധിക്കാൻ പറഞ്ഞ ബ്രാൻഡൻ കണ്ടത് താൻ ഒരു കോടീശ്വരനായി മാറിയിരിക്കുന്നു എന്ന സന്ദേശമാണ്. യുഎഇ ലോട്ടറി ‘ലക്കി ഡേ’ നറുക്കെടുപ്പിലൂടെ 50 ലക്ഷം ദിർഹമാണ് (ഏകദേശം 11 കോടിയിലേറെ രൂപ) ഈ ദക്ഷിണാഫ്രിക്കൻ പ്രവാസി സ്വന്തമാക്കിയത്.

∙ വിശ്വസിക്കാനാവാതെ കുടുംബം
ലോട്ടറി നറുക്കെടുപ്പ് ആഴ്ചയിൽ രണ്ട് തവണയാക്കിയ ശേഷം ബുധനാഴ്ചയിലെ നറുക്കെടുപ്പിൽ സമ്മാനം നേടുന്ന ആദ്യ വ്യക്തിയാണ് ഐടി സപ്പോർട്ട് മാനേജരായ ബ്രാൻഡൻ. ആദ്യം ഞങ്ങൾ അവിശ്വസനീയതയോടെ നോക്കി നിന്നു. സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ മനസ്സ് നിറഞ്ഞ് പരസ്പരം കെട്ടിപ്പിടിച്ചു – ബ്രാൻഡൻ ആ നിമിഷം ഓർത്തെടുത്തു.

വലിയൊരു തുക താൻ എന്നെങ്കിലും നേടുമെന്ന് ഉറപ്പായിരുന്നുവെന്നും പോസിറ്റീവ് ചിന്താഗതിയാണ് തന്നെ ഇതിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2023 സെപ്റ്റംബറിലാണ് ബ്രാൻഡൻ ദുബായിൽ എത്തിയത്.

∙ മകന്റെ ചികിത്സയും പുതിയ പ്രതീക്ഷകളും
ലക്ഷപ്രഭുവായെങ്കിലും ജീവിതരീതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബ്രാൻഡൻ ആഗ്രഹിക്കുന്നില്ല. സമ്മാന വിവരം അറിഞ്ഞ അന്നുതന്നെ അദ്ദേഹം ജോലിക്ക് ഹാജരായിരുന്നു. സമ്മാനത്തുക ഉപയോഗിച്ച് ഒരു വില്ല വാങ്ങണമെന്നും ഭാര്യയുടെ പേറ്റന്റ് ലഭിച്ച പുതിയ പ്രോജക്റ്റിന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കണമെന്നുമാണ് കുടുംബത്തിന്റെ ആഗ്രഹം.

എങ്കിലും ഈ ഭാഗ്യം മകന്റെ ഭാവി സുരക്ഷിതമാക്കാനുള്ള അവസരമായാണ് അദ്ദേഹം കാണുന്നത്. സംസാര വൈകല്യമുള്ള മകന് ഏറ്റവും മികച്ച ചികിത്സയും പിന്തുണയും നൽകാൻ ഈ തുക സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ ജോലിയിൽ തുടർന്നുതന്നെ കുടുംബത്തിന് കൂടുതൽ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാനാണ് ബ്രാൻഡന്റെ തീരുമാനം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!