കൊച്ചി/ടൊറന്റോ: തൊടുപുഴ സ്വദേശി കാനഡയിൽ മരിച്ചത് ചികിത്സാ പിഴവ് കാരണമാണെന്ന പരാതിയുമായി കുടുംബം. തോളെല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മടങ്ങിയ നമിത സെബാസ്റ്റ്യനാണ് (35) ഉറക്കത്തിനിടെ മരിച്ചത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കാനഡയിലെ പ്രിൻസ് ജോർജിലെ ആശുപത്രിയിലാണ് മേയ് ആറിന് ശസ്ത്രക്രിയ നടന്നത്.
നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന നമിതയ്ക്ക് ആവശ്യമായ പരിചരണവും നിരീക്ഷണവും ആശുപത്രി നൽകിയില്ലെന്ന് ഭർത്താവ് ജിതിൻ ജേക്കബ് പറഞ്ഞു. ശസ്ത്രക്രിയ പൂർത്തിയായതിന് ശേഷം വൈകിട്ട് 3.30ന് ആശുപത്രിയിൽ നിന്ന് ഫോൺ വന്നിരുന്നു. 15 മിനിറ്റിനകം വന്ന് നമിതയെ കൊണ്ടുപോകണമെന്നായിരുന്നു അവർ പറഞ്ഞത്. ഒട്ടും നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നമിതയെന്നും ഭർത്താവ് പറഞ്ഞു. മരണത്തിൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
2014 മുതൽ കാനഡയിൽ കസ്റ്റമർ സർവീസ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു നമിത. മകൾ: നതാനിയ (5 വയസ്).
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
