മലപ്പുറം: മലപ്പുറത്ത് എട്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കാൻ കാരണം സ്കൂൾ അധികൃതരുടെ പീഡനമെന്ന് കുടുംബം. പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ തേജസ് ആണ് ജീവനൊടുക്കിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് സ്കൂളിൽ നിന്ന് ടിസി ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. പരീക്ഷ എഴുതാതെ ടിസി നൽകില്ലെന്ന് അധ്യാപകർ വാശി പിടിച്ചെന്നും ഇതാണ് മകൻ ജീവനൊടുക്കാൻ കാരണമെന്നും കുടുംബം ആരോപിച്ചു.
മോറൽ സയൻസിൽ മാർക്ക് കുറവായതിനാൽ പരീക്ഷ എഴുതിയാലേ ടിസി നൽകൂവെന്ന് അധ്യാപകർ വാശിപിടിച്ചതായാണ് കുടുംബത്തിൻ്റെ ആരോപണം. അധ്യാപകർ കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിനാലാണ് സ്കൂൾ മാറാൻ ടിസി ആവശ്യപ്പെട്ടതെന്നും രക്ഷിതാക്കൾ പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് തേജസിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
