കേരളത്തിന്റെ പുതിയ നായകൻ ആര്? MLAമാരുടെ മനസ്സറിഞ്ഞ് നിരീക്ഷകർ; തീരുമാനം ഹൈക്കമാൻഡിന് വിട്ടു

News Desk
1 Min Read

തിരുവനന്തപുരം: കെപിസിസി ഓഫീസിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരും പങ്കെടുത്തു. എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും യോഗത്തിൽ സംബന്ധിച്ചു. പുതിയ പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾക്കാണ് ഈ യോഗത്തോടെ തുടക്കമായത്.

പാർലമെന്ററി പാർട്ടി നേതാവിനെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം എഐസിസി പ്രസിഡന്റിന് നൽകിക്കൊണ്ടുള്ള പ്രമേയം യോഗം ഏകകണ്ഠമായി പാസാക്കിയതായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റാണ് ഈ പ്രമേയം അവതരിപ്പിച്ചത്. നിലവിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങുകയും ഏകകണ്ഠേന അത് പാസാക്കുകയും ചെയ്തു. ഈ പ്രമേയം ഇതിനോടകം തന്നെ എഐസിസിക്ക് ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!