കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് പാക്ക് സഹായം

News Desk
0 Min Read

ഇസ്​ലാമാബാദ്: അറബിക്കടലിൽ‌ കുടുങ്ങിയ ഇന്ത്യൻ കപ്പലായ എം.വി. ഗൗതമിന് പാക്കിസ്ഥാൻ നാവിക സേനയുടെ സഹായം. ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടയിലാണ് കപ്പലിന് സാങ്കേതിക തകരാർ ഉണ്ടായത്.

മുംബൈയിലെ മാരിടൈം റെസ്ക്യൂ സെന്ററിൽ നിന്നുള്ള അഭ്യർഥന പ്രകാരമാണ് പാക്ക് നാവികസേന സഹായം നൽകിയത്. 6 ഇന്ത്യക്കാരും ഒരു ഇന്തൊനീഷ്യൻ ജീവനക്കാരനുമാണ് കപ്പലിലുണ്ടായിരുന്നത്. സാങ്കേതിക തകരാർ പരിഹരിക്കാനുള്ള സഹായത്തിനു പുറമേ ഭക്ഷണവും വൈദ്യസഹായവും നൽകി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!