തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി കനത്ത പരാജയമാണ് ഏറ്റു വാങ്ങിയത്. ഞങ്ങൾ പ്രതീക്ഷിച്ച വിജയം കിട്ടിയില്ല. തെറ്റുകൾ പരിശോധിച്ച് വേണ്ട തിരുത്തലുകൾ വരുത്തി പാർട്ടി മുന്നോട്ട് പോകും. അഹോരാത്രം പ്രയത്നിച്ച എല്ലാ പ്രവർത്തകർക്കും വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
“എല്ലാ കാര്യങ്ങളെ സംബന്ധിച്ച് വിശദമായ പരിശോധന നടത്തും. വിമതന്മാരുടെ കാര്യത്തിൽ തെറ്റു പറ്റിയോ എന്ന് പരിശോധിക്കും. അതൊക്കെ വിശദമായി പഠിക്കേണ്ട കാര്യങ്ങൾ ആണ്. മുഖ്യമന്ത്രി ആറ് റൗണ്ടിൽ പിന്നിലായ വിഷയവും പരിശോധിക്കും. വോട്ട് കുറഞ്ഞിട്ടുണ്ട്. ഓരോന്നോരോന്നായിട്ട് പറഞ്ഞിട്ട് കാര്യം ഇല്ല എല്ലാം പഠിക്കണം. പ്രതീക്ഷിക്കാത്ത രീതിയിലുള്ള തിരിച്ചടിയായിപോയി. ഇങ്ങനെയുള്ള തിരിച്ചടി പ്രതീക്ഷിച്ചില്ല. പാർട്ടിക്ക് തെറ്റ് പറ്റിയോ എന്ന് പരിശോധിക്കും. വികാരപ്രകടനത്തിന് ഇല്ല”, എം.വി. ഗോവിന്ദൻ്റെ വാക്കുകൾ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
