വിവാഹാഘോഷത്തിനിടെ ആക്രമണം: ക്വട്ടേഷൻ സംഘം പിടിയിൽ

News Desk
1 Min Read

അഞ്ചാലുംമൂട് : വിവാഹാഘോഷത്തിനിടയിൽ ആക്രമണം നടത്തിയ ക്വട്ടേഷൻ സംഘം പിടിയിൽ. കുപ്പണ വേലായുധമംഗലം ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ രണ്ടു യുവാക്കൾക്കു നേരെ മുൻ വിരോധത്തിന്റെ പേരിൽ ആക്രമണം നടത്തിയ സംഘത്തെ നാട്ടുകാർ പിടികൂടി അഞ്ചാലുംമൂട് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുപ്പണ സ്വദേശികളായ നവീൻ (33), ഡൊമിനിക് (35) എന്നിവരെയാണ്‌ എട്ടംഗ സംഘം ആക്രമിച്ചത്‌.

കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ തെങ്ങുവിള കിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൽകര വീട്ടിൽ സൂര്യ അജിത്‌ (23), വടക്കേവിള പുതുമന പുത്തൻവീട്ടിൽ ശ്രീനാഥ് (45) എന്നിവരെയാണ് പിടികൂടിയത്.

വെള്ളി പകൽ 12നാണ്‌ സംഭവം. ടെമ്പോട്രാവലറിൽ മാരകായുധങ്ങളുമായി എത്തിയ സംഘം ക്ഷേത്രത്തിന് സമീപത്തെ ഗ്രന്ഥശാലയ്‌ക്കു മുന്നിൽ തമ്പടിച്ചശേഷം ആക്രമണം നടത്തുകയായിരുന്നു. പ്രതികളെയും വാഹനത്തെയും അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്‌തു. ശനി രാത്രിയോടെ കോടതിയിൽ ഹാജരാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!