പുല്‍പ്പള്ളി: ചായക്കടയില്‍ നിന്ന് പണം കവര്‍ന്ന യുവാവ് പിടിയില്‍. അമ്പലവയല്‍ നരിക്കുണ്ട് കരിങ്കണ്ണിയില്‍ വീട്ടില്‍ ആല്‍ബിന്‍ (29)ആണ് മരിച്ചത്. കഴിഞ്ഞമാസം 28നാണ് പ്രതി പുല്‍പ്പള്ളി ടൗണിലുള്ള ചായക്കടയില്‍ നിന്ന് 6080 രൂപ മോഷ്ടിച്ചത്.
പുലര്‍ച്ചയോടെ സ്ഥലത്തെത്തിയ പ്രതി കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് മേശ പൊളിച്ചാണ് പണം മോഷ്ടിച്ചത്. പുല്‍പ്പള്ളി സ്റ്റേഷന്‍ പരിധിയില്‍ ആല്‍ബിനെതിരെ മൂന്ന് ലഹരിക്കേസുകള്‍ നിലവിലുള്ളതായി പൊലിസ് അറിയിച്ചു.
മാത്രമല്ല അമ്പലവയല്‍ സ്റ്റേഷന്‍ പരിധിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
