ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നത് പ്രതിവർഷം 2 ലക്ഷം പേർ; വർധന കൊവിഡിനുശേഷം

0
16

ന്യൂഡൽഹി: പ്രതിവർഷം രണ്ടു ലക്ഷത്തോളം ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ച് രാജ്യം വിടുന്നതായി കണക്കുകൾ. പാർലമെന്റിൽ ചോദ്യത്തിനുള്ള മറുപടിയായി വിദേശകാര്യ മന്ത്രാലയമാണ് ഈ വിവരം നൽകിയത്. 

കഴിഞ്ഞ 5 വർഷത്തിനിടെ ഒൻപത് ലക്ഷത്തോളം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ 2022നു ശേഷം പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടായി. വർഷം തോറും രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ പൗരത്വം വേണ്ടെന്നുവച്ച് വിദേശങ്ങളിലേക്ക് ചേക്കേറുന്നു.

കോവിഡിനു ശേഷമാണ് പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചത്. 2011 നും 2024 നും ഇടയിൽ 20 ലക്ഷത്തിലധികം പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ഇതിൽ പകുതിയും കഴിഞ്ഞ അഞ്ചുവർഷക്കാലയളവിലാണ് സംഭവിച്ചത്. 

അതേസമയം, പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തികൾക്ക് മാത്രമേ അറിയൂ എന്നാണ് വിദേശകാര്യ മന്ത്രാലയം മറുപടിയായി പറഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാൽ ആളുകൾ വിദേശ പൗരത്വം തിരഞ്ഞെടുക്കുന്നു എന്നാണ് പൗരത്വം ഉപേക്ഷിക്കുന്നതിന്റെ കാരണമായി കേന്ദ്രം പറയുന്നത്.