ശബരിമല: ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് എത്തിയ രണ്ട് തീര്‍ഥാടകര്‍ മരിച്ചു. ഇന്ന് രാവിലെ മല കയറുന്നതിനിടെ കുഴഞ്ഞുവീണ് തഞ്ചാവൂര്‍ സ്വദേശി ഗോവിന്ദ രാജ് പെരുമാള്‍ (67) എന്നയാള്‍ മരണപ്പെട്ടു. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരക്കൂട്ടത്തിന് സമീപത്തു വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ കാവല്ലൂര്‍ ശ്രീശൈലം വീട്ടില്‍ രാജേഷ് (52) ആണ് മരിച്ച മറ്റൊരാള്‍.
രാജേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും തുടര്‍ന്ന് പമ്പ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെ നിന്നും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.





