നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ടോയ്ലെറ്റിലെ ക്ലോസറ്റിൽ; സംഭവം ചുമ മരുന്ന് ഉപയോഗിച്ച് 20 ലധികം കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ

0
8

ഭോപ്പാല്‍: വിഷം കലർന്ന ചുമ മരുന്ന് ഉപയോഗിച്ച് 20 ലധികം കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെ മധ്യപ്രദേശിലെ ആശുപത്രിയിൽ നിന്ന് വീണ്ടും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാർത്ത. ചിന്ത്വാരയിലെ സർക്കാർ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി നവജാത ശിശുവിന്റെ മൃതദേഹം ആശുപത്രി ടോയ്ലെറ്റിലെ ക്ലോസറ്റിൽ നിന്നും കണ്ടെത്തു..

ശുചീകരണത്തിനിടെ ഫ്ലഷ് ബ്ലോക്ക് ആയതിനെത്തുടർന്ന് വനിതാ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോഴാണ് ഫ്ലഷിൽ കുടുങ്ങിയ നിലയിൽ നവജാത ശിശുവിന്റെ കൈ കണ്ടെത്തിയത്. ദീർഘനേരം നടത്തിയ ശ്രമങ്ങൾക്ക് ശേഷം ക്ലോസറ്റ് പൊളിച്ചാണ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്. അപ്പോഴേക്കും കുഞ്ഞ് മരിച്ച് മണിക്കൂറുകൾ പിന്നിട്ടിരുന്നു.

സംഭവം ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തുകയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് സൂചന.