ബംഗ്ലാദേശിലെ ഒരു ജനപ്രിയ മാർക്കറ്റിൽ പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്ന ഒരു വിചിത്രമായ രീതി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഏവരെയും അമ്പരപ്പിക്കുന്ന തരത്തിലാണ് ഇവിടെ പാൽ പരിശോധന. കാണുന്നവർക്ക് പല തരത്തിലുള്ള ചോദ്യങ്ങളും മനസ്സിൽ ഉയരുമെന്ന് തീർച്ചയാണ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിരവധി ആളുകളാണ് പാൽ കൊടുക്കാനായി ഇവിടെ എത്തുന്നത്. ഓരോരുത്തരുടെയും കൈവശമുള്ള പാൽ ടെസ്റ്റ് ചെയ്താണ് ശേഖരിക്കുന്നത്. എന്നാൽ, പാലിന്റെ മേന്മ പരിശോധിക്കാനുള്ള ആ ടെസ്റ്റാണ് ഏവരെയും അദ്ഭുതപ്പെടുത്തുക. ഒരു മനുഷ്യൻ പാൽ നിറച്ച ഒരു വലിയ പാത്രത്തിൽ കൈ മുക്കി, പിന്നീട് അത് രുചിക്കാൻ വിരലുകൾ നക്കി നോക്കിയാണ് പാലിന്റെ ഗുണമെന്മ പരിശോധിക്കുന്നത്.
വായിൽ ഇട്ട അതേ വിരൽ തന്നെ വീണ്ടും അടുത്ത ആളുടെ പാൽ കുടത്തിൽ ഇട്ട് പതിവ് പരിശോധന നടത്തുന്നു എന്നത് കൂടുതൽ അറപ്പ് ഉളവാക്കും. ഇതെല്ലാം ഉൾക്കൊള്ളുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്ത് വന്നത്.
ഈ പ്രവർത്തി, ശുചിത്വത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഏറ്റവും അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത പെരുമാറ്റമാണെന്ന് വീഡിയോ കാണുന്നവർ അഭിപ്രായപ്പെടുന്നു. സോഷ്യൽ മീഡിയ ഉപയോക്താക്കളെ വീഡിയോ ഞെട്ടിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഈ പാൽ പിന്നീട് പ്രാദേശിക വിപണികളിൽ വിൽക്കുകയും മറ്റു പ്രോസാസിങ് കഴിഞ്ഞു വീണ്ടും ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ആ വൈറൽ വീഡിയോ കാണാം താഴെ 👇
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

