- കത്തിയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ക്രൂരമായി അഞ്ച് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു
ചണ്ഡീഗഢ്: ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്യാനും വൃത്തിയായി മുടി വെട്ടാനും ആവശ്യപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലായ ജഗ്ബീര്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. 15 വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികളാണ് കൊലപാതകം നടത്തിയതെന്നും, ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വ്യാഴാഴ്ച രാവിലെ 10.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. കത്തിയുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെ ക്രൂരമായി അഞ്ച് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഉടന്‍തന്നെ ഹിസാറിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
സ്‌കൂളിലെ നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ നേരത്തെ ശാസിച്ചിരുന്നതായി വിവരമുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് പ്രിന്‍സിപ്പലിനോട് മറ്റെന്തെങ്കിലും ശത്രുതയുണ്ടായിരുന്നോ എന്ന കാര്യം അന്വേഷണത്തിലേ വ്യക്തമാകൂ എന്നും, പ്രതികളും കൊല്ലപ്പെട്ട അധ്യാപകനും ഒരേ നാട്ടുകാരാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





