ട്രംപിന്റെ അവകാശവാദത്തിന്റെ പിന്നാലെ ഇടിഞ്ഞ ക്രൂഡ് വില, ഇറാൻ നിഷേധിച്ചതോടെ വീണ്ടും ബാരലിന് 100 ഡോളറിനു മുകളിൽ

0
4

റിയാദ്: ലോകത്താകമാനം ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി ലോകത്തിലെ ഏറ്റവും വലിയ വിതരണ തടസ്സം നിലനിൽക്കുന്നതിനാൽ അന്താരാഷ്ട്ര എണ്ണവില വീണ്ടും ഉയർന്നു. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ചർച്ചക്ക് മുതിർന്നുവെന്നും അഞ്ചു ദിവസത്തേക്ക് വെടിനിർത്തൽ ആണെന്നും പ്രഖ്യാപിച്ച ട്രംപിന്റെ അവകാശ വാദത്തിനു പിന്നാലെ കുത്തനെ ഇടിഞ്ഞ എണ്ണവില ഇന്നലെ വീണ്ടും ഉയർന്നു. ട്രംപിന്റെ അവകാശവാദം ഇറാൻ നിഷേധിച്ചതോടെയാണ് എണ്ണവില അന്താരാഷ്ട്ര മാർക്കറ്റിൽ കുത്തനെ ഉയർന്നത്.

ചൊവ്വാഴ്ച മാത്രം എണ്ണവില 4% ഉയർന്ന് ബാരലിന് 104 ഡോളർ ആയി. പിന്നീട് 102 ഡോളർ ആയി കുറഞ്ഞിട്ടുണ്ട്. ഇറാന്റെ പവർ പ്ലാന്റുകൾക്കെതിരായ ആക്രമണങ്ങൾക്ക് അഞ്ച് ദിവസത്തെ കാലതാമസം വരുത്താൻ ട്രംപ് ഉത്തരവിട്ടതിനെത്തുടർന്ന് തിങ്കളാഴ്ച അന്താരാഷ്ട്ര ക്രൂഡ് വിലയിൽ പതിമൂന്ന് ശതമാനത്തോളം കുറവാണ് ഉണ്ടായിരുന്നത്. എന്നാൽ വാഷിംഗ്ടണുമായി ബന്ധപ്പെട്ടിരുന്നു എന്ന അവകാശവാദം തള്ളിക്കളഞ്ഞ ഇറാൻ, വിപണികളെ കൃത്രിമം കാണിക്കാനുള്ള ശ്രമമാണിതെന്നും വിശേഷിപ്പിച്ച രംഗത്തെത്തി.

ഹോർമുസ് കടലിടുക്കിലെ പ്രധാന ഷിപ്പിംഗ് റൂട്ട് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാനിയൻ വൈദ്യുത നിലയങ്ങൾ “ഇല്ലാതാക്കുമെന്ന്” ശനിയാഴ്ച ട്രംപ് പറഞ്ഞിരുന്നു, പിന്നാലെ മേഖലയിലെ മുഴുവൻ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് തിരിച്ചടിക്കുകമെന്നും ഇറാനും പ്രതികരിച്ചതോടെ വിപണികളെ ഇത് ഇളക്കിമറിച്ച് ബ്രെന്റ് ക്രൂഡ് വില ബാരലിന് 113 ഡോളറിലെത്തിയിരുന്നു. പക്ഷെ, ട്രംപിന്റെ അവകാശവാദത്തോടെ ക്രൂഡ് വില ഇടിയുകയും ഓഹരി വിപണികൾ തിരിച്ചുവന്നതുമാണ് വിപണി കണ്ടത്. എന്നാൽ, ഇതിന് അൽപായുസ്സ് മാത്രമാണുണ്ടായിരുന്നത്.

ഫെബ്രുവരി 28 ന് യുഎസും ഇസ്‌റാഈലും ഇറാനെ ആക്രമിച്ചതിനുശേഷം ആഗോള ഊർജ്ജ വിപണികളിൽ അസ്ഥിരമായ വ്യാപാരമാണ് നടന്നത്. എന്നിരുന്നാലും, സമീപ ആഴ്ചകളിൽ സംഘർഷത്താൽ ആടിയുലഞ്ഞ ഏഷ്യൻ ഓഹരി വിപണികൾ ചൊവ്വാഴ്ച താരതമ്യേന സ്ഥിരത പുലർത്തി. ചൊവ്വാഴ്ച രാവിലെ വ്യാപാരത്തിൽ, ജപ്പാനിലെ നിക്കി 225 0.8 ശതമാനവും ഹോങ്കോങ്ങിലെ ഹാങ് സെങ് 1.6 ശതമാനവും ദക്ഷിണ കൊറിയയുടെ കോസ്പി 2.2 ശതമാനവും ഉയർന്നു. ഏഷ്യൻ രാജ്യങ്ങൾ സാധാരണയായി ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന എണ്ണയെയും വാതകത്തെയും വളരെയധികം ആശ്രയിക്കുന്നതിനാൽ തിങ്കളാഴ്ച അവ കുത്തനെ ഇടിഞ്ഞിരുന്നു. യുകെയുടെ എഫ്‌ടി‌എസ്‌ഇ 100 ഉം ജർമ്മനിയുടെ ഡാക്സും നിശബ്ദമായിരുന്നുവെങ്കിലും വിപണി തുറന്നതിന് ശേഷമുള്ള മണിക്കൂറുകളിൽ തുടർച്ചയായി 0.3, 0.9 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്.