പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു
മുഖ്യമന്ത്രിയും മൈക്കും ബധശത്രുക്കളാണോ!. മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും പണി കൊടുത്തിരിക്കുകയാണ് മൈക്ക്. ഇത്തവണ തിരുവനന്തപുരം കോവളത്ത് വച്ചാണ് മൈക്കിന്റെ ഉയരം മുഖ്യമന്ത്രിക്ക് പ്രശ്നമായി മാറിയത്. തിരുവനന്തപുരം കോവളത്ത് വേദിയിൽ പ്രസംഗിക്കാന്‍ എത്തിയപ്പോള്‍ വീണ്ടും മൈക്കിന്റെ ഉയരം മുഖ്യമന്ത്രിക്ക് പ്രശ്നമായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിർമിച്ച 11വീടുകളുടെ താക്കോൽദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് പിണറായിക്ക് മൈക്കിന് പ്രശ്നമുണ്ടായത്.
പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ തന്നെ വേദിയിലിരുന്ന മന്ത്രിമാർ മൈക്ക് നേരെയാക്കാൻ ശ്രമിക്കുന്നുണ്ട്. ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
എന്തായാലും ഇത്തവണ മുഖ്യമന്ത്രി ക്ഷുഭിതനാകാതെ ചിരിച്ചുകൊണ്ടാണ് സാഹചര്യം കൈകാര്യം ചെയ്തത്. ‘എവിടെ മൈക്കിന്റെ ആൾ എവിടെ? മൈക്കിന്റെ ആൾവരട്ടെ എന്ന് പറഞ്ഞു ചിരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വേദിയിൽ നിന്നത്. വീഡിയോ കാണാനായി താഴെയുള്ള വീഡിയോ 1 എന്നതിൽ ക്ലിക് ചെയ്യുക.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

