Thursday, 10 October - 2024

മലപ്പുറം പോലീസിൽ വൻ അഴിച്ചുപണി; ഡിവൈഎസ്പി മുതലുള്ളവർക്ക് മാറ്റം

തിരുവനന്തപുരം: മലപ്പുറത്ത് പൊലീസിൽ വന്‍ അഴിച്ചുപണി. ഡിവൈഎസ്പിക്ക് മുകളിലുള്ള എല്ലാ ഉദ്യോഗസ്ഥരെയും മാറ്റും. ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

പി.വി അൻവർ എംഎൽഎയാണ് പൊലീസുമായി ബന്ധപ്പെട്ട് ആരോപണം ആദ്യം ഉന്നയിക്കുന്നത്. പിന്നീട് കെ.ടി ജലീൽ എംഎൽഎ അടക്കമുള്ളവർ പരോക്ഷമായ വിമർശനം ഉന്നയിക്കുകയും ചെയ്തു. മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.

ഈയൊരു പശ്ചാതലത്തിലാണ് മലപ്പുറത്തെ പൊലീസിൽ അഴിച്ചുപണിക്ക് വേണ്ടിയുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് എത്തിച്ചേർന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. ഡിവൈഎസ്പി, എസ്പി റാങ്കിന് മുകളിലുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റും.

Most Popular

error: