ഇന്റർനാഷണൽ ഡെസ്ക്: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇറാന്റെ ആക്രമണത്തിൽ കപ്പൽ പൂർണ്ണമായും കത്തിയമർന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തായ് പതാക വഹിക്കുന്ന ഒരു കണ്ടെയ്നർ കപ്പലാണ് ആക്രമണത്തിൽ കത്തിയമർന്നത്. ഇറാൻ ആൺ ആക്രമണത്തിന് പിന്നിലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കപ്പൽ തീ വിഴുങ്ങുന്നതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കടലിടുക്ക് മുറിച്ച് കടക്കുന്നതിനിടെ പൂർണ്ണമായും നശിച്ച കണ്ടെയ്നർ കപ്പലിൽ തീ പടരുന്നത് വീഡിയോയിൽ കാണിച്ചു. മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം, അന്താരാഷ്ട്ര നാവിഗേഷന്റെ സുരക്ഷയെക്കുറിച്ചും ഈ സുപ്രധാന കടലിടുക്കിലൂടെയുള്ള ആഗോള വിതരണ ശൃംഖലകളുടെ സുരക്ഷയെക്കുറിച്ചും പുതിയ ആശങ്കകൾ ഉയർത്തുന്നു. വീഡിയോ കാണാം താഴെ.





