ഷാർജയിൽ കോഴിക്കോട് സ്വദേശി സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു; നാട്ടുകാരൻ കൂടിയായ പ്രതി അറസ്റ്റിൽ

0
11

ഷാർജ: ഷാർജയിൽ കോഴിക്കോട് സ്വദേശി നാട്ടുകാരനായ സഹപ്രവർത്തകന്റെ കുത്തേറ്റു മരിച്ചു. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി നിഷാദ് ആണ് കൊല്ലപ്പെട്ടത്. ജോലി സ്ഥലത്തെ തർക്കവുമായി ബന്ധപ്പെട്ടാണ് കൊലപാതകം അരങ്ങേറിയത് എന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് നിഷാദിന്റെ സഹപ്രവർത്തകനായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി ഒരേ കഫ്ത്തീരിയയിൽ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും.

ഇവർക്കിടയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഷാർജ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക