വയനാടിന് ആശ്വാസമേകി നവോദയ സഫ ഖുലൈസ് യൂണിറ്റും

0
320

ജിദ്ദ: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ജിദ്ദ നവോദയ നടത്തിയ ധന സമാഹരണത്തിനു കരുത്തേകി സഫ ഏരിയ ഖുലൈസ് യൂണിറ്റ്. യൂണിറ്റില്‍ നടത്തിയ ബിരിയാണി, സ്ക്രാപ്പ് ചലഞ്ചിൽ നിന്നും കിട്ടിയ തുക സഫ ഏരിയ ജീവ കാരുണ്യ കൺവീനർ ബഹാവുദ്ദീന് ഖുലൈസ് യൂണിറ്റ് സെക്രട്ടറിയില്‍ നിന്നും ഏറ്റുവാങ്ങി.

ചടങ്ങിൽ നവോദയ ജനറല്‍  സെക്രട്ടറി ശ്രീകുമാര്‍ മാവേലികര, സഫ ഏരിയ പ്രസിഡന്‍റ് ജലീല്‍ കൊങ്ങത്, സി സി അംഗം മുജീബ് സിഎം , ഏരിയ കമ്മിറ്റി അംഗങ്ങളായ റഷീദ്, ഇര്‍ഫാന്‍, ഫുളൈയില്‍ ഖുലൈസ് യൂണിറ്റ്  ഭാരവാഹികളായ ഷഹീർ, അലവി, ഹംസ വലിയ പറമ്പിൽ, അസീസ് തുടങ്ങിയവരും പങ്കെടുത്തു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക