റിയാദ്: സഊദിയിൽ മലയാളിയെ വധശിക്ഷക്ക് വിധേയമാക്കിയത് സ്പോൺസറായ സഊദി പൗരനെ കൊലപ്പെടുത്തി ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളിയ കേസിൽ. റിയാദിലാണ് ഇന്ന് പാലക്കാട് ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാന് (63)ആണ് വധശിക്ഷ നടപ്പാക്കിയത്. സ്വന്തം സ്പോൺസറായ യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെയാണ് മൃഗീയമായി കൊലപ്പെടുത്തിയ കേസിലാണ് വിധി നടപ്പാക്കിയത്. സ്പോൺസറെ കൊലപ്പെടുത്തി വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിലേക്കിടുകയായിരുന്നു പ്രതി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
സഊദി പൗരനെ ഹൗസ് ഡ്രൈവറായ അബ്ദുൽ ഖാദർ അബ്ദുറഹ്മാനെ അദേഹത്തിന്റെ വീട്ടിൽ വെച്ചാണ് പ്രതി കൊലപ്പെടുത്തിയത്. വീട്ടുകാർ പുറത്ത് പോയ സമയത്താണ് കൃത്യം നടപ്പാക്കിയത്. പുറത്ത് പോയ ഭാര്യയും മക്കളും വീട്ടിൽ തിരിച്ചെത്തിയപ്പോൾ സഊദി പൗരനെ കാണുന്നുണ്ടായിരുന്നില്ല. തുടർന്ന് മക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഡ്രൈവറോട് വിവരമന്വേഷിച്ചെങ്കിലും സ്പോൺസറെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി.
പോലീസിൽ വിവരം അറിയിച്ചതോടെ നടത്തിയ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയിലേക്ക് എത്തിയത്. സഊദി പൗരൻ വീട്ടിൽ തിരിച്ചെത്തിയതായി വ്യക്തമായെങ്കിലും കാറിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പക്ഷെ, പിന്നീട് കാറുമായി ഡ്രൈവർ പുറത്തുപോവുകയും അൽപ സമയത്തിനു ശേഷം നടന്ന് വീട്ടിലെത്തുകയും ചെയ്തതായും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് സംശയം തോന്നിയതോടെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ഡ്രൈവർ വെളിപ്പെടുത്തിയത്.
തർക്കത്തെ തുടർന്ന് സ്പോൺസറെ ശിരസ്സിന് അടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും തലക്ക് അടിയേറ്റ സഊദി പൗരൻ തൽക്ഷണം മരണപ്പെട്ടതായും ഡ്രൈവർ കുറ്റസമ്മതം നടത്തി.
കുറ്റകൃത്യം മറച്ചുവെക്കാൻ മൃതദേഹം വീട്ടിലെ ഭൂഗർഭ വാട്ടർ ടാങ്കിൽ തള്ളി ടാങ്കിന്റെ മൂടി അടക്കുകയും തുടർന്ന് സ്പോൺസറുടെ കാർ വീട്ടിൽ നിന്ന് ദൂരെ കൊണ്ടുപോയി പാർക്ക് ചെയ്ത് മൊബൈൽ ഫോണും മറ്റു വസ്തുക്കളും കാറിൽ ഉപേക്ഷിച്ച് അത്താഴം കഴിക്കാൻ താൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നെന്നും ചോദ്യം ചെയ്യലിൽ ഡ്രൈവർ വെളിപ്പെടുത്തി. എട്ടു വർഷമായി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു പാലക്കാട് സ്വദേശി. പത്തുവർഷത്തോളമായി ഇദ്ദേഹം നാട്ടിലേക്ക് പോയിരുന്നില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക