റിയാദ്: സഊദി പൗരനെ കൊന്ന കേസിൽ പാലക്കാട് സ്വദേശിക്ക് സൗദി അറേബ്യയിൽ വധശിക്ഷ നടപ്പാക്കി. സൗദി പൗരനായ യൂസുഫ് ബിൻ അബ്ദുൽ അസീസിനെ കുത്തികൊന്ന പാലക്കാട് സ്വദേശി ചേറുമ്പ ചെറുമ്പ അബ്ദുൽ ഖാദർ അബ്‌ദുറഹ്മാന് (63)ആണ് സൗദിയിലെ റിയാദിൽ ഇന്ന് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
നിരവധി പ്രാവശ്യം ഇദ്ദേഹം സഊദി പൗരനെ കത്തികൊണ്ട് കുത്തുകയും തുടർന്ന് അദ്ദേഹം മരിക്കുകയുമായിരുന്നുവെന്നും വാർത്താകുറിപ്പിലുണ്ട്. മറ്റൊരു സംഭവത്തിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്തിയതിന് തബൂക്കിൽ സഊദി പൗരനെയും ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക