Saturday, 27 July - 2024

പഴകിയ പച്ചക്കറികൾ മാർക്കറ്റിൽ നിന്നും പിടികൂടി

ദമാം: ഒരു ടണ്ണിലേറെ പഴകിയ പച്ചക്കറികൾ ദമാം സെൻട്രൽ മാർക്കറ്റിൽ നിന്നും പിടികൂടി. കൃഷി, പരിസ്ഥിതി, ജല മന്ത്രാലയത്തിന്റെയും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും സഹകരണത്തോടെ വാണിജ്യ മന്ത്രാലയ പരിശോധന സംഘം നടത്തിയ പരിശോധനയിലാണ് 1,170 കിലോ കേടായതും കാലഹരണപ്പെട്ടതുമായ പച്ചക്കറികളും 1,250 കിലോഗ്രാമിലധികം ഉപേക്ഷിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയത്.

ഇവിടെ അനധികൃതമായി കച്ചവടം നടത്തിയിരുന്ന 5 തൊഴിലാളികളും പരിശോധനയിൽ പിടിയിലായി. പരിശോധനയിൽ പിടികൂടിയ പഴകിയ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും കണ്ടുകെട്ടി നശിപ്പിച്ചു.

വാണിജ്യ തട്ടിപ്പ് വിരുദ്ധ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, മൂന്ന് വർഷം വരെ തടവും ഒരു ദശലക്ഷം റിയാൽ  പിഴയും അല്ലെങ്കിൽ രണ്ടും, കുറ്റക്കാർക്കെതിരെ ചുമത്തപ്പെടാം. നിയമലംഘകർക്കെതിരെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.

Most Popular

error: