മിസിയാർ വിവാഹം: വെറും 4 മാസത്തിന് ശേഷം യുവതിക്ക് ലഭിച്ചത് 5 ദശലക്ഷം റിയാലിന്റെ വില്ല; സംഭവം ജിദ്ദയിൽ – വിശദാംശങ്ങൾ
മലയാളംപ്രസ്സ് ഓൺലൈൻ ഡസ്ക്: ശ്രദ്ധേയമായ ഒരു സംഭവത്തിൽ, സ്വർണ്ണ വ്യാപാരത്തിൽ ജോലി ചെയ്യുന്നയാൾ നടത്തിയ താത്കാലിക വിവാഹത്തിൽ വെറും നാല് മാസത്തിനുള്ളിൽ 5 ദശലക്ഷം റിയാൽ മൂല്യമുള്ള സ്വത്ത് സഊദി യുവതിക്ക്. സഊദി ബിസിനസുകാരൻ നടത്തിയ “മിസ്യാർ” വിവാഹത്തിൽ ഏർപ്പെട്ട സ്ത്രീക്ക് ആണ് ഇത്ര വലിയ തുകയുടെ മൂല്യമുള്ള സ്വത്ത് ലഭിച്ചത്. “മിസ്യാർ” ഉടമ്പടി (ഉഭയ കക്ഷി സമ്മത പ്രകാരം ഭർത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൗകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് ചെലവുകളെല്ലാം തങ്ങൾ തന്നെ സ്വയം നോക്കിക്കൊള്ളാം എന്ന് സമ്മതിച്ച് വിവാഹത്തിന് തയാറാവുന്നതാണ് മിസ്‌യാർ വിവാഹം) മൂലം സ്ത്രീയെ രഹസ്യമായി വിവാഹം കഴിക്കുകയും വടക്കൻ ജിദ്ദയിൽ 5 ദശലക്ഷം റിയാലിന് അവർക്കായി ഒരു വില്ല വാങ്ങുകയും ചെയ്തുവെന്ന് ഉകാസ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ, നാല് മാസത്തിനുശേഷം, ധനാഡിയനായ ആ രുഷൻ മരിച്ചതോടെയാണ് സ്ത്രീക്ക് വൻ സ്വത്ത് ലഭിച്ചത്. 5 ആൺമക്കളും പെൺമക്കളും അവരുടെ ഭാര്യമാരും ഉണ്ടായിരുന്നിട്ടും സ്വത്തിൽ നല്ലൊരു ഭാഗം സ്ത്രീക്ക് ലഭിക്കുകയായിരുന്നു.
ഭർത്താവിന്റെ മരണത്തോടെ യുവതി കോടതിയെ പോയതോടെ കോടതി വിവാഹത്തിന്റെ സാധുത അംഗീകരിക്കുകയും അവളെ ഒരു അവകാശിയായി കണക്കാക്കുകയും മരണമുണ്ടായാൽ തവണകളിൽ നിന്ന് ഒഴിവാക്കാനുള്ള വ്യവസ്ഥ പ്രയോഗിക്കാൻ ബാങ്കിനെ നിർബന്ധിക്കുകയും ചെയ്തു, ഇത് വില്ല തിരികെ നൽകുന്നതിന് കാരണമായി.
വിധി പ്രകാരം, ഭാര്യക്ക് അനന്തരാവകാശമായി ലഭിച്ച സ്വത്തിന്റെ ഒരു വിഹിതമാണ് ഈ യുവതിക്ക് ലഭിച്ചത്. അതിൽ 5 ദശലക്ഷം റിയാലിന്റെ വില്ലയും ഉൾപ്പെടുന്നു, കൂടാതെ ഒരു വൻ തുകയും സ്വർണ്ണവും കൂടിയതായിരുന്നു സ്ത്രീക്ക് അവകാശപ്പെട്ട സ്വത്ത്.
മിസിയാർ വിവാഹം
ഉഭയ കക്ഷി സമ്മത പ്രകാരം ഭർത്താവ് ഭാര്യക്ക് ഒരുക്കേണ്ട പല സൗകര്യങ്ങളും ഭാര്യ സ്വയം വേണ്ടെന്ന് വെച്ച് ചെലവുകളെല്ലാം തങ്ങൾ തന്നെ സ്വയം നോക്കിക്കൊള്ളാം എന്ന് സമ്മതിച്ച് വിവാഹത്തിന് തയാറാവുന്നതാണ് മിസ്‌യാർ വിവാഹം. മിസ്‌യാർ വിവാഹത്തിന്റെ പേരിൽ വിദേശ വനിതകൾ പണം തട്ടുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.
ഇതിന്റെ പേരിൽ വൻ മാഫിയ പ്രവർത്തിക്കുന്നതായി 2023 ൽ വാർത്തയുണ്ടായിരുന്നു. ഓൺലൈനിൽ നൂറുകണക്കിന് പേജുകളാണിപ്പോൾ മിസ്‌യാർ വിവാഹ പരസ്യവുമായി എത്തുന്നത്. അതിൽ പലതും അവിശ്വസനീയ ഓഫറുകളാണ് നൽകിയിരിക്കുന്നത്. ചില പരസ്യങ്ങളിൽ ഒരു വർഷം സൗജന്യ സേവനം ചെയ്യാമെന്ന ഓഫറുകളും വരുന്നുണ്ട്. എന്നാൽ സേവനങ്ങളുടെ വിശദീകരണം ചോദിക്കുമ്പോൾ വ്യക്തമായ ഉത്തരമില്ല. വിദേശങ്ങളിൽ പ്രവർത്തിക്കുന്ന ബ്രോക്കർമാരാണ് തട്ടിപ്പിന് പിന്നിലെന്നാണ് വിവരം.
വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിച്ച് അവരോട് പ്രണയം നടിച്ചാണ് ഇവർ മിസ്‌യാർ വിവാഹ വാഗ്ദാനം നടത്തി പണം തട്ടുന്നത്. ഭാര്യമാരെ കുറിച്ച് പരാതികളുള്ളവരാണ് ഇവരുടെ പ്രധാന ഇരകൾ. ഇത്തരം വിവാഹ പരസ്യങ്ങളെ പരമാവധി സൂക്ഷിക്കണമെന്ന് നിയമ വിദഗ്ധർ ആവശ്യപ്പെട്ടു.





