ഇന്റർനാഷണൽ ഡസ്ക്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മിഡിൽ ഈസ്റ്റ് മേഖലയിലെ വിവിധ അമേരിക്കൻ സഖ്യകക്ഷികൾക്ക് നന്ദി രേഖപ്പെടുത്തി. അവരെ സംരക്ഷിക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത ഊന്നിപ്പറഞ്ഞായിരുന്നു ട്രംപ് തന്റെ ഉറപ്പ് അവർക്ക് നൽകിയത്.
“ഞങ്ങളുടെ സഖ്യകക്ഷികളായ സഊദി അറേബ്യ, ഖത്തർ, യുഎഇ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അവരെ ഉപദ്രവിക്കാൻ ഞങ്ങൾ അനുവദിക്കില്ല” ട്രംപ് പറഞ്ഞു. പ്രാദേശിക സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിലും മേഖലയിലെ സഖ്യകക്ഷികൾക്ക് പിന്തുണ നൽകുമെന്ന് അമേരിക്ക തുടർച്ചയായി ഉറപ്പുനൽകുന്നതിനിടയിലുമാണ് ട്രംപിന്റെ ഈ പ്രസ്താവന.
അതേസമയം, അമേരിക്കയുമായി ചേർന്ന് നിൽക്കുന്ന ഈ കൂട്ടുകെട്ടാണ് ഗൾഫ് രാജ്യങ്ങളെ ഇത്രയധികം ആക്രമണത്തിന് ഇറാനെ പ്രേരിപ്പിക്കുന്നതെന്നും ഇറാന്റെ കടുത്ത ആക്രമണങ്ങൾ തടയുന്നതിൽ അമേരിക്ക പരാചയപ്പെട്ടുവെന്നും അത് ഗൾഫ് രാജ്യങ്ങൾക്ക് കടുത്ത നാശനാഷ്ടം ഉണ്ടാക്കിവെച്ചത് ഗൾഫ് ഭരണാധികാരികൾക്ക് അമേരിക്കയോടുള്ള പഴയ അടുപ്പത്തിൽ പുനർ ചിന്ത ഉടലെടുത്തുവെന്നും ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.





