തൃശ്ശൂര്‍: തൃശ്ശൂരില്‍ നിന്നുള്ള നിയുക്ത ബിജെപി എംപി സുരേഷ് ഗോപിയെ കേന്ദ്ര നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ആറിന് മുമ്പ് ഡല്‍ഹിയിലെത്താനാണ് ബിജെപി കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം താന്‍ ഇന്ന് വൈകീട്ട് ഡല്‍ഹിയിലെത്തുമെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യമായാണ് സുരേഷ് ഗോപിയിലൂടെ ബിജെപി അക്കൗണ്ട് തുറക്കുന്നത്. അതിനാല്‍ പുതിയ മന്ത്രിസഭയില്‍ സുരേഷ്‌ഗോപിയെ കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്റെ മുറിവ് ഉദ്യോഗസ്ഥരെ കൊണ്ട് തന്നെ മായ്ക്കണമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. തൃശൂര്‍ പൂര വിവാദത്തില്‍ കമ്മിഷണറേയും കലക്ടറേയും മാറ്റരുത്. കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാന്‍ ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.