Saturday, 27 July - 2024

സന്ദര്‍ശന വിസക്കാരുടെ റിട്ടേണ്‍ ടിക്കറ്റ് നയം തിരുത്തി ഗള്‍ഫ് എയര്‍; ഏതു ടിക്കറ്റുമെടുക്കാമെന്ന് പുതിയ സർക്കുലർ

റിയാദ്: ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു. റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണമെന്ന നിർദേശമാണ് പിൻവലിച്ചത്. മറ്റേതെങ്കിലും വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് ആണ് കയ്യിലുള്ളതെങ്കില്‍ ബോഡിംഗ് പാസ് ലഭിക്കില്ലെന്ന് വ്യക്തമാക്കി എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതാണ് തിരുത്തിയത്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദി അറേബ്യയടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്ക് സന്ദര്‍ശന വിസയില്‍ ഗള്‍ഫ് എയര്‍ വിമാനത്തിലാണ് വരുന്നതെങ്കില്‍ തിരിച്ചുളള യാത്രക്കും അതേവിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന നിബന്ധനയാണ് ഇപ്പോൾ ഗള്‍ഫ് എയര്‍ പിന്‍വലിച്ചത്.

റിട്ടേണ്‍ ടിക്കറ്റ് മറ്റു വിമാനകമ്പനികളില്‍ നിന്നെടുത്താല്‍ അതിന്റെ ആധികാരികത വിമാനത്താവളത്തില്‍ വിശദമായി പരിശോധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അത് ആധികാരികമായിരിക്കണമെന്നും താത്കാലിക ബുക്കിംഗ് ആയിരിക്കരുതെന്നും റീഫണ്ട് ചെയ്യരുതെന്നും പുതിയ സര്‍ക്കുലറില്‍ പറയുന്നു.
ഇത് ഉറപ്പ് വരുത്തുന്നതിനായി ഗള്‍ഫ് എയര്‍ വിമാനത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ മറ്റു എയര്‍ലൈനുകളിലാണ് തിരിച്ചുള്ള യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെങ്കില്‍ ആ ബുക്കിംഗ് വിശദമായി പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷമേ യാത്ര അനുവദിക്കൂ.

റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണമെന്ന നിർദേശം നൽകി 24 മണിക്കൂറിനുള്ളിലാണ് കമ്പനി നയം തിരുത്തിയത്. ആധികാരികമല്ലാത്ത ടിക്കറ്റില്‍ പലരും യാത്ര ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അത്തരം യാത്രകള്‍ എയര്‍ലൈനിനും യാത്രക്കാര്‍ക്കും വരുമാനനഷ്ടമുണ്ടാക്കുന്നുവെന്നും അതിനാലാണ് മറ്റു വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് വിശദമായി പരിശോധിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: