Saturday, 27 July - 2024

മക്കക്കാർക്ക് ഏകദിന ഹജ് പാക്കേജ് വരുന്നു

മിനായില്‍ രാപാര്‍ക്കാന്‍ സൗകര്യം ലഭിക്കാത്ത മക്ക നിവാസികള്‍ക്ക് മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ രാപാര്‍ക്കാവുന്നതാണെന്ന് ചില പണ്ഡിതര്‍ നല്‍കിയ മതവിധികളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം

മക്ക: മക്കയിലെ സ്വദേശികളും വിദേശികളും അനധികൃതമായി ഹജ് നിര്‍വഹിക്കുന്നത് തടയാനായി പുതിയ നീക്കവുമായി അധികൃതർ. മക്ക നിവാസികൾ അനധികൃത ഹജ്ജ് ചെയ്യുന്നത് തടയാൻ ഏകദിന ഹജ് പാക്കേജ് ആരംഭിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ ഹജ്, ഉംറ മന്ത്രാലയം പഠനം ആരംഭിച്ചു. മക്ക നിവാസികളായ സൗദി പൗരന്മാര്‍ക്കും നിയമാനുസൃത ഇഖാമയില്‍ മക്കയില്‍ താമസിക്കുന്ന വിദേശികള്‍ക്കുമാണ് ഏകദിന പാക്കേജ് പ്രകാരം ഹജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കുക.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അറഫയിലും മിനായിലും താമസസൗകര്യം നൽകാത നിലയിൽ ആയിരിക്കും ഈ പാക്കേജ്. മക്കയിൽ നിന്നുള്ളവർ ആയത് കൊണ്ട് തന്നെ അറഫായിലും മിനായിലും ഇവർക്ക് താമസ സൗകര്യം വേണ്ട എന്ന കണക്ക് കൂട്ടലിലാണ് മന്ത്രാലയം. എന്നാൽ, ഹജ്ജിന്റെ നിർബന്ധ കാര്യങ്ങൾ ഇവർക്ക് പാഴാകാത്ത നിലയിലാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി പ്രകാരം നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് ബസുകളില്‍ തീര്‍ഥാടകരെ അറഫയിലെത്തിക്കും. ദുല്‍ഹജ് ഒമ്പതിന് അറഫ ദിനത്തില്‍ ദുഹ്ര്‍ നമസ്‌കാരാനന്തരമാണ് ഇവരെ അറഫയിലേക്ക് പോകാന്‍ അനുവദിക്കുക. അറഫയില്‍ ഇവര്‍ ബസുകളില്‍ കഴിച്ചുകൂട്ടേണ്ടിവരും.

മാത്രമല്ല,  ലഘുഭക്ഷണവും വെള്ളവും ജ്യൂസുകളും വിതരണം ചെയ്യും. ബുക്കിംഗ് സമയത്ത് തന്നെ ഇതിനുള്ള പണം മുന്‍കൂട്ടി ഈടാക്കും.
മുന്‍ വര്‍ഷങ്ങളില്‍ ഹജ് നിര്‍വഹിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയും മക്കയിലെ ദേശീയ അഡ്രസ് സ്ഥിരീകരിച്ചുമായിരിക്കും തീര്‍ഥാടകര്‍ക്ക് ഹജ് പെര്‍മിറ്റ് അനുവിക്കുകയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

അറഫ സംഗമത്തില്‍ പങ്കെടുത്ത് മുസ്ദലിഫയില്‍ രാപാര്‍ത്ത് ദുല്‍ഹജ് ഒമ്പതിന് അര്‍ധരാത്രിക്കു ശേഷം കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ രാപാര്‍ക്കാന്‍ മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങേണ്ടിവരും. ഏകദിന പാക്കേജില്‍ ഹജ് നിര്‍വഹിക്കുന്ന മക്ക നിവാസികളുടെ ബസുകള്‍ക്ക് പ്രത്യേക ട്രാക്ക് നീക്കിവെക്കും. മിനായില്‍ രാപാര്‍ക്കാന്‍ സൗകര്യം ലഭിക്കാത്ത മക്ക നിവാസികള്‍ക്ക് മക്കയിലെ തങ്ങളുടെ താമസസ്ഥലങ്ങളില്‍ രാപാര്‍ക്കാവുന്നതാണെന്ന് ഏതാനും പണ്ഡിതര്‍ നല്‍കിയ മതവിധികളുടെ അടിസ്ഥാനത്തിലാണ് ഏകദിന ഹജ് പാക്കേജ് നടപ്പാക്കുന്ന കാര്യം ഹജ്, ഉംറ മന്ത്രാലയം പഠിക്കുന്നത്.
ഹജ്, ഉംറ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ മക്ക നിവാസികള്‍ വ്യാപകമായി സ്വാഗതം ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: