ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്; റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണം

0
3611

റിയാദ്: ഗള്‍ഫ് എയറില്‍ ടിക്കറ്റെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് മുന്നറിയിപ്പ്. റിട്ടേണ്‍ ടിക്കറ്റും ഗള്‍ഫ് എയറില്‍ തന്നെയെടുക്കണം. മറ്റേതെങ്കിലും വിമാനങ്ങളുടെ റിട്ടേണ്‍ ടിക്കറ്റ് ആണ് കയ്യിലുള്ളതെങ്കില്‍ ബോഡിംഗ് പാസ് ലഭിക്കില്ല. ഇത് സംബന്ധിച്ച് എല്ലാ ഏജന്‍സികള്‍ക്കും സര്‍ക്കുലര്‍ അയച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

നിലവില്‍ ടിക്കറ്റ് നിരക്ക് നോക്കിയാണ് സഊദി അറേബ്യയിലേക്കുള്ള സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. സഊദിയിലേക്ക് വരാനും തിരിച്ചുപോകാനും മിക്കവരും വ്യത്യസ്ത എയര്‍ലൈനുകളുടെ ടിക്കറ്റുകളാണ് എടുക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ ഗള്‍ഫ് എയറില്‍ നാട്ടില്‍ നിന്ന് വരുന്നവര്‍ ഗള്‍ഫ് എയറില്‍ തന്നെ തിരിച്ചുപോകേണ്ടിവരും. റിട്ടൻ ടിക്കറ്റ് ഗൾഫ് എയറിന്റെത് തന്നെ ഇല്ലാത്തവർ എയർപോർട്ടിൽ നിന്ന് തന്നെ മടങ്ങേണ്ടി വരും. എന്നാൽ, മറ്റു എയര്‍ലൈനുകള്‍ക്കൊന്നും ഈ വ്യവസ്ഥയില്ല.