Saturday, 27 July - 2024

നിബന്ധനകൾ ലംഘിച്ച് പരസ്യം; 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് പിഴ

ദുബൈ: നിബന്ധനകൾ ലംഘിച്ച് പരസ്യം നല്‍കിയ 30 റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങള്‍ക്ക് ദുബൈ റെഗുലേറ്ററി അതോറിറ്റി 50,000 ദിര്‍ഹം വീതം പിഴ ചുമത്തി. ദുബൈ ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഭാഗമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി നടപടി സ്വീകരിച്ചത്. 

റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലെ എല്ലാ കമ്പനികളും പരസ്യ നിയമങ്ങള്‍ പാലിക്കണമെന്നും ഉപഭോക്താക്കള്‍ക്ക് കൃത്യമായ, ശരിയായ വിവരങ്ങള്‍ നല്‍കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. 

ഇ​ട​പാ​ടു​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ​ര​സ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ എ​ല്ലാ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളോ​ടും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​പ​ണി​യി​ൽ അ​വ​ർ ന​ൽ​കു​ന്ന പ​ര​സ്യ​ങ്ങ​ളും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ക​ൺ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഡ​യ​റ​ക്ട​ർ അ​ലി അ​ബ്​​ദു​ല്ല അ​ൽ അ​ലി പ​റ​ഞ്ഞു.

പരസ്യങ്ങള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും സംബന്ധിച്ച് അതോറിറ്റി നേരത്തെ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇ​ട​പാ​ടു​ക​ളു​ടെ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക, ഇ​ട​പാ​ടു​കാ​ർ​ക്ക്​ മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക, എ​ല്ലാ​വ​രു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, മേ​ഖ​ല​യി​ൽ സു​സ്ഥി​ര​മാ​യ വി​ക​സ​ന​വും വ​ള​ർ​ച്ച​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എന്നിവയ്ക്കായി ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ലി അ​ബ്​​ദു​ല്ല അ​ൽ അ​ലി വ്യ​ക്​​ത​മാ​ക്കി.

Most Popular

error: