സാമ്പത്തിക ഭദ്രതയും പ്രഫഷനൽ ബിരുദവും ഉള്ളവർക്കാണ് അവസരം
അബുദാബി: യുഎഇയിൽ ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ നിക്ഷേപകർക്ക് 4 മാസത്തെ (120 ദിവസം) വിസിറ്റ് വിസ നൽകുന്നു. യുഎഇ ഡിജിറ്റൽ ഗവൺമെന്റ് നൽകുന്ന ഈ വിസയ്ക്ക് സ്പോൺസർ ആവശ്യമില്ല. യുഎഇയിലെ ബിസിനസ്, നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നിക്ഷേപകരെയും സംരംഭകരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഓൺലൈൻ വഴി വിസയ്ക്ക് അപേക്ഷിക്കാം. 60, 90, 120 ദിവസ കാലാവധിയുള്ള സിംഗിൾ-എൻട്രി വിസയാണ് ലഭിക്കുക. സാമ്പത്തിക ഭദ്രതയും പ്രഫഷനൽ ബിരുദവും ഉള്ളവർക്കാണ് അവസരം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
120 ദിവസത്തെ വീസയ്ക്ക് 400 ദിർഹമാണ് ഫീസ്. 60 ദിവസത്തെ വീസയ്ക്ക് 200 ദിർഹമും 90 ദിവസത്തെ വീസയ്ക്ക് 300 ദിർഹമുമാണ് ഫീസ്. എല്ലാ വീസയ്ക്കും 1000 ദിർഹം വീതം കെട്ടിവയ്ക്കണം. കുറഞ്ഞത് 6 മാസ കാലാവധിയുള്ള പാസ്‌പോർട്ടിന്റെ കോപ്പി, കളർ ഫോട്ടോ, സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവ സഹിതം വിദേശത്തിരുന്ന് ഓൺലൈൻ വഴി അപേക്ഷിക്കാം.
ദുബായ് വിസയ്ക്ക്
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. https://gdrfad.gov.ae/ar/services/957ca221-4083-11ed-4fe5-0050569629e8
മറ്റു എമിറേറ്റ് വിസയ്ക്ക്
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം.
∙ 60 ദിവസത്തേക്ക്
https://smartservices.icp.gov.ae/echannels/web/client/guest/index.html?administrativeRegionId=1#/serviceCards/944
∙ 90 ദിവസത്തേക്ക്
https://smartservices.icp.gov.ae/echannels/web/client/guest/index.html?administrativeRegionId=1#/serviceCards/945
∙ 120 ദിവസത്തേക്ക്
https://smartservices.icp.gov.ae/echannels/web/client/guest/index.html?administrativeRegionId=1#/serviceCards/946
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക