Saturday, 27 July - 2024

തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചു; സഊദി പൗരന് തടവും ലക്ഷം റിയാൽ പിഴയും

റിയാദ്: ഓൺലൈനിൽ തെറ്റായവിവരങ്ങൾ പ്രചരിപ്പിച്ചതിന് സഊദി പൗരന് കോടതി ഒരുവർഷം തടവും ഒരുലക്ഷം റിയാൽ പിഴയും വിധിച്ചു. അംഗീകൃത ഔഷധ ഉത്പന്നത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതാണ് കുറ്റം. പ്രതി രാജ്യത്തെ നിയമം ലംഘിച്ചതിനാൽ ശിക്ഷ നേരിടണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതിനിടെ, വംശനാശഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ മൂന്ന് കോടി റിയാൽ വരെ പിഴയും 10 വർഷം വരെ തടവും ശിക്ഷ നേരിടേണ്ടി വരുമെന്ന് പരിസ്ഥിതി സുരക്ഷസേന മുന്നറിയിപ്പ് നൽകി. രാജ്യത്തെ പാരിസ്ഥിതി സംരക്ഷണ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പ്രകൃതിയും അതിലെ ആവാസവ്യവസ്ഥയും ജീവിവർഗങ്ങളും സംരക്ഷിക്കപ്പെടാൻ നിശ്ചിയിച്ചിരിക്കുന്ന മുഴുവൻ ചട്ടങ്ങളും എല്ലാവരും പാലിക്കണം.

വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വേട്ടയാടൽ, കൊല്ലൽ, തോലും ഇറച്ചിയും ഉൾപ്പടെയുള്ളവയുടെ കച്ചവടം എന്നിവ കുറ്റകരമാണ്. പരിസ്ഥിതിക്കും വന്യജീവികൾക്കും നേരെയുള്ള നിയമലംഘനങ്ങളും ആക്രമണവും ശ്രദ്ധയിൽപെട്ടാല മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നീ പ്രദേശങ്ങളിലുള്ളവർ 911 എന്ന നമ്പറിലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും അറിയിക്കണമെന്നും പരിസ്ഥിതി സുരക്ഷസേന ആവശ്യപ്പെട്ടു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: