Saturday, 27 July - 2024

കാലിക്കറ്റ് സർവ്വകലാശാലയിലെ ക്യാമ്പസിൽ വീണ്ടും ബാനർ കെട്ടി എസ്എഫ്ഐ

മലപ്പുറം:​ കാലിക്കറ്റ് സർവ്വകലാശാലയിലെ ക്യാമ്പസിൽ വീണ്ടും ബാനർ കെട്ടി എസ്എഫ്ഐ. ക്യാമ്പസിനുള്ളിലെ ​ഗസ്റ്റ് ഹൗസിൽ തങ്ങുന്ന ​ഗവർണർ ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് എസ്എഫ്ഐ കെട്ടിയ ​’ഗോ ബാക്ക്’ ബാനറുകൾ അഴിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിച്ചു. ​​

ഗവർണറുടെ കോലം കത്തിക്കുകയും കൂടാതെ എബിവിപിയുടെ ബാനർ കത്തിക്കുകയും ചെയ്തു. ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. മാത്രമല്ല, ക്യാമ്പസിലെ ബാനറുകൾ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ​ഗവർണർക്ക് അറിയില്ലേ എന്നാണ് എസ്എഫ്ഐ ചോദിക്കുന്നത്.

​’ഗോ ബാക്ക് ​ഗവർണർ’ അടക്കമുള്ള ബാനറുകളാണ് ഇന്ന് വൈകിട്ട് പൊലീസിനെക്കൊണ്ട് ​ഗവർണർ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കിൽ നിങ്ങളിങ്ങനെയാണോ എന്നാണ് ​ഗവർണർ പൊലീസിനോട് ചോദിച്ചത്.

കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സർവ്വകലാശാലയിൽ എത്തിയപ്പോൾ വാഹനത്തിൽ നിന്നിറങ്ങിയ ഗവർണർ ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിർദ്ദേശം നൽകിയത്.

പൊലീസിനോട് ക്ഷുഭിതനായി ഗവര്‍ണര്‍; കാലിക്കറ്റ് സര്‍വകലാശാലയിലെ ‘ഗോ ബാക്ക്’ ബാനറുകള്‍ അഴിപ്പിച്ചു
കേരളത്തിലെ സർവ്വകലാശാലയിൽ ​ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു.

ഇതിന് പിന്നാലെ, കോഴിക്കോട് ​ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ​ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമായി. ​

‘ഒരു ബാനർ നശിപ്പിച്ചാൽ അതിന് പകരം നൂറെണ്ണം സ്ഥാപിക്കും’; ​ഗവർണർക്ക് മറുപടിയുമായി എസ്എഫ്ഐ
‘ഗവർണർ ​ഗോ ബാക്ക്’ മു​ദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലു‌ടനീളം ​ഗവർണർ ​ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ​ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രം​ഗത്തെത്തിയിരിക്കുകയാണ്.

Most Popular

error: