മൂന്ന് പേരാണ് ആനപ്പുറത്തുണ്ടായിരുന്നത്
കൊച്ചി: വല്ലാർപാടം പനമ്പുകാട് ക്ഷേത്രത്തിൽ ആനയിടഞ്ഞു. എഴുന്നളളത്തിനെത്തിച്ച ആദികേശവൻ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാൻ അടക്കമുള്ളവരെ താഴെ ഇട്ടു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടയിലാണ്, ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ക്ഷേത്രോത്സവത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് എഴുന്നള്ളത്ത് ആരംഭിക്കാനിരിക്കെയാണ് ആന ഇടഞ്ഞത്. ആനപ്പുറത്ത് തിടമ്പെടുത്ത് ഇരുന്ന നാലുപേരുമായി ആന ക്ഷേത്ര മുറ്റം വിട്ട് റോഡിലേക്കിറങ്ങി. പിന്നീട് തലകുടഞ്ഞ് രണ്ട് പേരെ താഴേക്ക് വീഴ്ചി ചവിട്ടാൻ ശ്രമിച്ചു. അത്ഭുതരമായാണ് ഇവർ ഒഴിഞ്ഞുമാറിയത്. മറ്റ് രണ്ട്പേർ മരക്കൊമ്പിൽ തൂങ്ങിപ്പിടിച്ചും രക്ഷപ്പെട്ടു.
ആന ഇടഞ്ഞെന്ന് തോന്നിയതോടെ മേളം നിർത്തി ആളെ താഴെയിറക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ആന വേഗത്തിൽ പുറത്തേക്ക് നടക്കുകയായിരുന്നു. ആനപ്പുറത്ത് നിന്ന് താഴേക്ക് വീണ ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറോളം ആന പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് തളക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇടഞ്ഞ ആന. വീഡിയോ 👇
ഇനി വാർത്തകൾ മിസ്സ് ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക




