Saturday, 27 July - 2024

VIDEO – കുവൈത്ത് അമീറിൻ്റെ പേരിൽ ഇരു ഹറമുകളിലും മയ്യിത്ത് നിസ്ക്കാരം

മറഞ്ഞ മയ്യിത്തിന്റെ മേലുള്ള നിസ്കാരം നിർവ്വഹിക്കുന്നതായി മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തിയ ശേഷമാണ് നിസ്കാരം നടന്നത്

മക്ക/മദീന: കഴിഞ്ഞ ദിവസം വിട പറഞ്ഞ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിറിൻ്റെ മേൽ ഇരു ഹറമുകളിലും മയ്യത്ത് നിസ്കാരം നിർവ്വഹിച്ചു. മറഞ്ഞ മയ്യിത്തിന്റെ മേലുള്ള നിസ്കാരം നിർവ്വഹിക്കുന്നതായി മൈക്കിലൂടെ അനൗൺസ്മെന്റ് നടത്തിയ ശേഷമാണ് നിസ്കാരം നടന്നത്. അല്ലാഹു അദ്ദേഹത്തിന് കാരുണ്യം ചെയ്യട്ടെയെന്നുമുള്ള പ്രാർത്ഥനയും മൈക്കിലൂടെ വിളിച്ചു പറഞ്ഞിരുന്നു. മക്കയിലെ വിശുദ്ധ മസ്ജിൽ ഹറാമിലും മദീനയിലെ വിശുദ്ധ മസ്ജിദുന്നബവിയിലും മയ്യിത്ത് നമസ്ക്കാരം നടന്നു. ഇരു ഹറമുകളിലും മയ്യത്ത് നിസ്കാരം നടത്താൻ സഊദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടിരുന്നു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഞായറാഴ്ച ദുഹർ നിസ്ക്കാരാനന്തരമാണ് ഇരു ഹറമുകളിലും ശൈഖ് നവാഫിൻ്റെ മേലുള്ള ജനാസ നമസ്ക്കാരം നടന്നത്. മക്ക ഹറം പള്ളിയിൽ ഗ്രാൻഡ് മസ്ജിദ് ഇമാമും ഖത്വീബുമായ ഡോ. ശൈഖ് ഡോ. ഫൈസൽ ബിൻ ജമീൽ അൽ ഗസാവിയും മദീനയിലെ പ്രവാചക പള്ളിയിൽ മദീന പള്ളി ഇമാമും ഖത്വീബുമായ ശൈഖ് ഡോ. അബ്ദൽ മുഹ്‌സിൻ ബിൻ മുഹമ്മദ് അൽ ഖാസിം എന്നിവരും നേതൃത്വം നൽകി.

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ നിര്യാണത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും കിരീടവകാശി മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരനും അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുവൈറ്റിനെ സേവിക്കുന്നതിനും രാജ്യത്തെ ഉന്നതിയിൽ എത്തിക്കുന്നതിനുമായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്ന് സൽമാൻ രാജാവ് അനുശോചന സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. ഇരു ഹറമുകളിലെയും നിസ്കാരം👇

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മക്ക ഹറം പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരം
മക്ക ഹറം പള്ളിയിൽ നടന്ന മയ്യത്ത് നിസ്കാരം

Most Popular

error: