മസ്കത്ത്: വൻതോതിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ളവരാണ് അറസ്റ്റിലായത്. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡ് ആണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്ന് 139 കിലോഗ്രാം ഹാഷിഷ്, 27 കിലോഗ്രാം ക്രിസ്റ്റൽ മെത്ത്, 57,000 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കണ്ടെടുത്തു. പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മയക്കുമരുന്ന് ഇടപാട്; കുവൈത്തിൽ രണ്ടുപേര്‍ പിടിയില്‍, 35 കിലോ ഹാഷിഷും 2000 ലഹരി ഗുളികകളും പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരിമരുന്നുമായി രണ്ടുപേര്‍ അറസ്റ്റില്‍. 35 കിലോഗ്രാം ഹാഷിഷും 2000 സൈക്കോട്രോപിക് ഗുളികകളുമായാണ് രണ്ടുപേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടിയത്.
ജാബിര്‍ അല്‍ അഹ്മദ് പ്രദേശത്ത് രണ്ടുപേര്‍ ലഹരിമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്ന വിവരം ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നാര്‍കോട്ടിക്സിന് ലഭിച്ചിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കും നിയമപരമായ അനുമതിക്കും ശേഷം പ്രതികളെ പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തു. ലഹരിമരുന്ന് വില്‍പ്പന വഴി ഇവര്‍ സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികള്‍ കുറ്റം സമ്മതം നടത്തിയിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും പണവും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.