ദുബൈ: പണ്ഡിതനും വാഗ്മിയുമായ കബീർ ബാഖവിക്ക് യുഎഇ ഗോൾഡൻ വിസ. മത, വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തിയാണ് ഇസ്‌ലാമിക സ്കോളർ വിഭാഗത്തിൽ 10 വർഷത്തെ വിസ നൽകിയത്.
യുഎഇ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥിയായി മൂന്നു തവണ മത പ്രഭാഷണത്തിന് അവസരം ലഭിച്ച ഏക ഇന്ത്യക്കാരൻ എന്ന ബഹുമതി കൂടി ഇദ്ദേഹത്തിനുണ്ട്. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അഹ് മദ് ബാഖവി ഗോൾഡൻ വീസ ഏറ്റുവാങ്ങി.