Saturday, 27 July - 2024

യുഎഇയിൽ നിന്ന് എത്ര സ്വർണം കൊണ്ടുവരാം? പുതിയ നിയമത്തിന് നീക്കം.. ഗുണങ്ങൾ എന്തൊക്കെ

അബുദാബി: നാട്ടിലേക്ക് വരുമ്പോൾ സ്വർണം കൊണ്ടുവരാത്ത പ്രവാസികൾ കുറവാണ്. ആഭരണമായി അല്ലെങ്കിൽ കുറഞ്ഞത് ഒരു സ്വർണനാണയമെങ്കിലും ആളുകൾ വാങ്ങും. ഗുണമേൻമയുള്ള സ്വർണം, നികുതിയില്ല എന്നതെല്ലാമാണ് ഇവിടെ നിന്ന് സ്വർണം വാങ്ങാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. എന്നാൽ ഒരു വര്‍ഷത്തില്‍ എത്ര അളവിൽ സ്വർണം കൊണ്ടുവരാം എന്ന കാര്യത്തിൽ പരിധിയുണ്ട്. പരിധി ലംഘിച്ചാൽ പണികിട്ടുമെന്ന കാര്യത്തിൽ തർക്കമില്ല.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ മാത്രമല്ല സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ, ആഭരണങ്ങൾ എന്നിവ യാത്രക്കാർക്ക് കൈയ്യിൽ കൊണ്ടുപോകുന്നതിന് എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത നിയമങ്ങളാണ് ഉള്ളത്. ചില രാജ്യങ്ങൾ ഇക്കാര്യത്തിൽ പരിധികൾ വെച്ചിട്ടുണ്ട്, മറ്റ് ചില രാജ്യങ്ങൾ കൊണ്ടുപോകുന്ന സ്വർണത്തിന്റെ തൂക്കം പരിശോധിക്കും. കൂടുതൽ അളവിൽ സ്വർണം കൈയ്യിൽ കൊണ്ടുപോകുന്നവർ പക്ഷേ അത് കസ്റ്റംസിനെ കൃത്യമായി അറിയിക്കേണ്ട സാഹചര്യങ്ങളും ഉണ്ട്.

അന്താരാഷ്ട്ര അതിർത്തികളിലൂടെ സുരക്ഷിതമായാണ് വ്യക്തികൾ സ്വർണം കൊണ്ടുപോകാറുള്ളതെങ്കിലും ചിലപ്പോൾ വ്യക്തികൾ അവരുടെ സ്വകാര്യ ആവശ്യത്തിന് വലിയ അളവിൽ സ്വർണം കൊണ്ടുപോകാറുണ്ടെന്ന് വേർഡ് ഗോൾഡ് കൗൺസിലിന്റെ മിഡിൽ ഈസ്റ്റ് ആന്റ് പബ്ലിക് പോളിസി മേധാവി ആൻഡ്രൂ നെയ്ലർ പറഞ്ഞു. ഇത് തെറ്റായ കാര്യമല്ല, എന്നാൽ സുതാര്യമല്ല എന്നത് കൊണ്ട് തന്നെ ഇത് ചിലപ്പോൾ അനധികൃത കച്ചവടത്തിന് വഴിയൊരുക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി കൊണ്ടുപോകുന്ന സ്വർണം പിടിക്കപ്പെടാതിരിക്കാൻ കൈവശം കരുതുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുഎഇയിൽ, വേൾഡ് ഗോൾഡ് കൗൺസിൽ അതിന്റെ പ്രധാന പങ്കാളികളായ ഡിഎംസിസി, ദുബായ് ജ്വല്ലറി ഗ്രൂപ്പ് എന്നിവർ അടക്കമുള്ളവരുമായി സംസാരിച്ച് വരികയാണ്. കൈയ്യിൽ കൊണ്ടുപോകുന്ന സ്വർണം സംബന്ധിച്ച് ഒരു ഏകീകൃത നിയമം രൂപീകരിക്കുന്നത് ആഭരണങ്ങൾ വാങ്ങാൻ മാത്രം ലക്ഷ്യം വെച്ച് യുഎഇയിലേക്ക് വരുന്നവർ അടക്കമുള്ള ആളുകൾക്ക് വളരെ സഹായകരമാകും.

പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ഡബ്ല്യുജിസി, ഡിഎംസിസി എന്നിവർ പരിഗണിക്കുന്നത്. ഏത് തരത്തിലുള്ള സ്വർണമാണ് കൈയ്യിൽ വെക്കാൻ സാധിക്കുക? വ്യക്തിപരമായ പരിധി എത്രയാണ്, നടപടിക്രമങ്ങൾ കർശനമാക്കേണ്ടതുണ്ടോ, മുൻകൂർ അനുമതി വേണോ, കൈയിൽ കൊണ്ടുപോകുന്ന സ്വർണം എങ്ങനെ നന്നായി ട്രാക്ക് ചെയ്യാനും രജിസ്റ്റർ ചെയ്യാനും കഴിയും, കൈയ്യിൽ സ്വർണം കൊണ്ടുപോകുന്നതിനുള്ള അപകടം എത്രകണ്ട് കുറക്കാം.

വ്യക്തപരമായ ആവശ്യങ്ങള്‍ക്കായി യാത്രക്കാര്‍ സ്വര്‍ണം വാങ്ങുന്നതില്‍ തെറ്റില്ല.എന്നാൽ ഹോൾസെയിൽ ആവശ്യങ്ങൾക്കുള്ള സ്വർണവും കൈയ്യിൽ കരുതാൻ സാധിക്കുമോയെന്നതാണ് പ്രധാന വിഷയം. സാധാരണ ഗതിയിൽ പ്രശ്നമൊന്നുമില്ലെങ്കിലും ഇവയുടെ ശ്രോതസ്, എഎംഎൽ എന്നിവയുമായ ബന്ധപ്പെട്ട പല ഘടകങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: