Saturday, 27 July - 2024

ടിക് ടോകിന് സഊദിയിൽ പൂട്ട് വീഴുന്നു; നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ടെലികോം കമ്പനികൾ

ജിദ്ദ: സഊദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സൗദിയിൽ ടിക് ടോക് ബഹിഷ്‌കരണ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ടെലികോം കമ്പനികൾ പരസ്യ കരാറുകള്‍ അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ടെലികോം കമ്പനികൾ തങ്ങളുടെ സോഷ്യൽ മീഡിയ പാക്കേജുകളിൽ നിന്ന് ടിക് ടോകിനെ ഒഴിവാക്കി. സോഷ്യൽ മീഡിയ ചൈനീസ് ടെക് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്‌ഫോം സഊദിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നു എന്ന ആരോപണങ്ങള്‍ ഉയർന്നിരുന്നു. അതേസമയം നിരവധി അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും സഊദി അനുകൂല പോസ്റ്റുകള്‍ നീക്കുകയും ചെയ്യുന്നുണ്ട്.

സഊദിയുമായി ബന്ധപ്പെട്ട ഉള്ളടക്കം സെന്‍സര്‍ ചെയ്യുന്നുവെന്ന് ആരോപിച്ച് ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. സഊദിക്ക് അനുകൂലമായ വിഡിയോ പോസ്റ്റ് ചെയ്താല്‍ ആ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയോ വിഡിയോകള്‍ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കള്‍ ആരോപിക്കുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സഊദിയില്‍ നടക്കുന്നത്.

സഊദിയിലെ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന പ്രധാന സോഷ്യൽ മീഡിയ ആപ് ആണ് ടിക് ടോക്. TikTok-ന്റെ മാതൃ കമ്പനിയായ ByteDance കണക്ക് അനുസരിച്ച്, 2023-ൽ സഊദി അറേബ്യയിൽ 18 വയസ്സിന് മുകളിലുള്ള 26.39 ദശലക്ഷം ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഗൾഫ് രാജ്യത്തിൽ TikTok-ന്റെ പരസ്യ വ്യാപ്തി 103 ശതമാനവും ആണ്.

ചൈനീസ് ടെക് കമ്പനിയായ ByteDance ന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്ഫോം സഊദി അറേബ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന അഭിപ്രായങ്ങൾ അനുവദിക്കുകയും അതേസമയം നിരവധി സഊദി അക്കൗണ്ടുകൾ മരവിപ്പിക്കുകയോ സഊദി അനുകൂല പോസ്റ്റുകൾ നീക്കുകയും ചെയ്യുന്നുണ്ട്.

ഹമാസ്-ഇസ്റാഈൽ യുദ്ധത്തിനിടെ ഫലസ്തീനികൾക്കുള്ള സഊദിയുടെ സഹായത്തെ പ്രശംസിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ഫലസ്തീൻ സ്വദേശിയുടെ ടിക് ടോക് അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സഊദിയിൽ നടക്കുന്നത്. ഈ ആഴ്ച സൗദി അറേബ്യയിൽ ‘Boycott TikTok’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗാണ്.
അതേസമയം, ടിക് ടോക്കിനെതിരായ സഊദിയിലെ പൊതുജനങ്ങളുടെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖല കമ്പനികൾ ടിക് ടോക്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തുടങ്ങിയതായ വാർത്ത നേരത്തെ പുറത്തു വന്നിരുന്നു.

സഊദിക്ക് എതിരായ ഉള്ളടക്കത്തിന്റെ പേരിൽ ടിക് ടോക്കുമായുള്ള ബന്ധം വിച്ഛേദിച്ചതായി യെലോ ലീഗ് എന്നറിയപ്പെടുന്ന സോക്കർ അസോസിയേഷനായ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗിൽ നിന്നുള്ള ഒരു ഉറവിടം വ്യക്തമാക്കി. സഊദിയിലെ ശർഖുൽ ഔസത് അറബി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തിനെതിരായ ഏതൊരു മോശം നടപടിയും അംഗീകരിക്കാനാവില്ല. അതിനാൽ, ടിക് ടോക്കുമായുള്ള കരാർ അവസാനിപ്പിച്ചു. അടുത്ത സീസൺ മുതൽ യെലോ ലീഗിൽ ടിക് ടോക്കിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു.

Most Popular

error: