ടിക് ടോകിന് സഊദിയിൽ നിരോധനം ഏർപ്പെടുത്തിയേക്കും

0
4060

റിയാദ്: സഊദിയിൽ ടിക് ടോകിന് നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. രാജ്യത്തിനു അനുകൂലമായ വീഡിയോ പോസ്റ്റ് ചെയ്താൽ ആ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുകയോ വീഡിയോകൾ ഡിലീറ്റ് ചെയ്യുകയോ ചെയ്തതായി ഉപയോക്താക്കൾ ആരോപിക്കുന്നു. സഊദിയിലെ ഉള്ളടക്കം സെൻസർ ചെയ്യുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യയിലെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

സഊദിയിലെ ഒട്ടുമിക്ക ആളുകളും ഉപയോഗിക്കുന്ന പ്രധാന സോഷ്യൽ മീഡിയ ആപ് ആണ് ടിക് ടോക്. TikTok-ന്റെ മാതൃ കമ്പനിയായ ByteDance കണക്ക് അനുസരിച്ച്, 2023-ൽ സഊദി അറേബ്യയിൽ 18 വയസ്സിന് മുകളിലുള്ള 26.39 ദശലക്ഷം ഉപയോക്താക്കളാണ് ആപ്പിനുള്ളത്. ഗൾഫ് രാജ്യത്തിൽ TikTok-ന്റെ പരസ്യ വ്യാപ്തി 103 ശതമാനവും ആണ്.

https://twitter.com/modarajalhilal/status/1722554362407371012?t=ENm5DmbVuLQxqwzg-SUk7A&s=19

ചൈനീസ് ടെക് കമ്പനിയായ ByteDance ന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് പ്ലാറ്റ്ഫോം സഊദി അറേബ്യയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന അഭിപ്രായങ്ങൾ അനുവദിക്കുകയും അതേസമയം നിരവധി സഊദി അക്കൗണ്ടുകൾ മരവിപ്പിക്കുകയോ സഊദി അനുകൂല പോസ്റ്റുകൾ നീക്കുകയും ചെയ്യുന്നുണ്ട്.

ഹമാസ്-ഇസ്റാഈൽ യുദ്ധത്തിനിടെ ഫലസ്തീനികൾക്കുള്ള സൗദിയുടെ സഹായത്തെ പ്രശംസിച്ച് വീഡിയോ പോസ്റ്റ് ചെയ്ത ഫലസ്തീൻ സ്വദേശിയുടെ ടിക് ടോക് അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രചാരണമാണ് സഊദിയിൽ നടക്കുന്നത്. ഈ ആഴ്ച സൗദി അറേബ്യയിൽ ‘Boycott TikTok’ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗാണ്.
അതേസമയം, ടിക് ടോക്കിനെതിരായ സഊദിയിലെ പൊതുജനങ്ങളുടെ പ്രക്ഷോഭത്തിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ മേഖല കമ്പനികൾ ടിക് ടോക്കുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തുടങ്ങി.

https://twitter.com/mbahareth/status/1722191471661510905?t=iVDcemQhor1KLLl-PW7sig&s=19

സഊദിക്ക് എതിരായ ഉള്ളടക്കത്തിന്റെ പേരിൽ ടിക് ടോക്കുമായുള്ള ബന്ധം വിച്ഛേദിച്ചതായി യെലോ ലീഗ് എന്നറിയപ്പെടുന്ന സോക്കർ അസോസിയേഷനായ സൗദി ഫസ്റ്റ് ഡിവിഷൻ ലീഗിൽ നിന്നുള്ള ഒരു ഉറവിടം വ്യക്തമാക്കി. സഊദിയിലെ ശർഖുൽ ഔസത് അറബി ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്തിനെതിരായ ഏതൊരു മോശം നടപടിയും അംഗീകരിക്കാനാവില്ല. അതിനാൽ, ടിക് ടോക്കുമായുള്ള കരാർ അവസാനിപ്പിച്ചു. അടുത്ത സീസൺ മുതൽ യെലോ ലീഗിൽ ടിക് ടോക്കിന്റെ സാന്നിധ്യമുണ്ടാകില്ലെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ റിപ്പോർട്ടിനെക്കുറിച്ച് യെലോ ലീഗ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം വിവാദങ്ങൾക്കിടെ, സഊദിയിലെ ഉള്ളടക്കം പരിമിതപ്പെടുത്തിയെന്ന ആരോപണങ്ങൾ നിഷേധിച്ച് ടിക് ടോക്ക് പ്രസ്താവന ഇറക്കി. സഊദി അറേബ്യയുമായി ബന്ധപ്പെട്ട ഉള്ളടക്കം ടിക് ടോക്ക് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിയല്ല. ഞങ്ങളുടെ നയങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധമായ ഈ ആരോപണങ്ങളെ ഞങ്ങൾ ശക്തമായി നിരസിക്കുന്നു. ഞങ്ങളുടെ ജീവനക്കാർക്കും പങ്കാളികൾക്കുമെതിരെ നടത്തുന്ന ബോധപൂർവമായ പ്രചാരണങ്ങളെ ശക്തമായി എതിർക്കുന്നതായും പ്രസ്താവനയിൽ കമ്പനി വ്യക്തമാക്കി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക