ഇസ്റാഈൽ കപ്പലിന് നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ ആക്രമണം. കപ്പലിന് തീപ്പിടിച്ചുവെന്നാണ് വിവരം. ഇസ്റാഈൽ
വ്യവസായിയുടെതാണ് കപ്പൽ.
ലെബനീസ് ചാനലായ അൽ മയാദീനാണ് ഇന്ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്നലെയാണ് ആക്രമണമുണ്ടായത്. ഹിസ്ബുള്ളയുമായി ബന്ധമുള്ള ചാനലാണ് ഇത്. ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. ഡ്രോൺ ഉപയോഗിച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.
ഇസ്രായിൽ ഉടമസ്ഥതയിലുള്ള കപ്പലുകൾ ലക്ഷ്യം വെക്കുന്നതായി നേരത്തെ ഹൂത്തിൽ ഭീഷണി മുഴക്കിയിരുന്നു.