യുവപണ്ഡിതൻ ജിദ്ദയിൽ അന്തരിച്ചു

0
4049

ജിദ്ദ: യുവപണ്ഡിതൻ ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്ദുൽ അസിസ് സഖാഫി (41) ഇന്ന് ജിദ്ദയിൽ മരണപ്പെട്ടു. കഴിഞ്ഞ രാത്രി നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സജീവ ഐ സി എഫ് പ്രവർത്തകനായിരുന്നു.

പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം മുശ്‌രിഫാ യൂണിറ്റ് ഐ സി എഫ് പ്രസിഡണ്ടായും ജിദ്ദ ഇമാം റാസി മദ്രസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. ഇടവേളക്കു ശേഷം ആഴ്ചകൾക്കു മുമ്പാണ് നാട്ടിൽ നിന്നും പുതിയ വിസയിൽ വന്നു ഒരു ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. പാക്കണ കുത്തു കല്ലൻ അബൂബക്കറിനെ മകനാണ്.

കൈതപ്പൊയിൽ സ്വാദേശി ഷാജിമായാണ് ഭാര്യ. ഉമ്മ നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. ജിദ്ദ ഐ സി എഫ് വെൽഫെയർ വിഭാഗവും അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്ദുന്നാസർ ഹാജി മണ്ണാർക്കാട്, എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കുന്നതിനു ഇടപെടൽ നടത്തി വരുന്നു. അബ്ദുൽ അസിസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ സി എഫ് അനുശോചനം രേഖപ്പെടുത്തി.