തുർക്കി, സിറിയ ദുരന്തം: സഊദി ജനകീയ ദുരിതാശ്വാസ സംഭാവന 15 കോടി റിയാലിലേക്ക്

0
1622

റിയാദ്: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്കായി സഊദി അറേബ്യ നടത്തുന്ന ജനകീയ കാംപയിൻ സംഭാവന 100.2 ദശലക്ഷം റിയാൽ കവിഞ്ഞു. ഏകദേശം 404,113 ആളുകൾ ഇതിനകം സംഭാവന നൽകി. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം 148,393,303 റിയാൽ ആണ് സംഭാവന ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ ഇന്നലെ (ബുധനാഴ്ച) ആരംഭിച്ച “സാഹീം” പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന ഫണ്ടിന് അഭൂതപൂർവ്വമായ പങ്കാളിതമാണ് ലഭിക്കുന്നത്.

സഊദിയിലെ മാനുഷിക പ്രവർത്തനങ്ങൾ രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ അജണ്ടയുമായി ബന്ധപ്പെട്ടതല്ലെന്ന് റോയൽ കോർട്ട് ഉപദേഷ്ടാവും സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽ റബീഅ വിശദീകരിച്ചു. നിങ്ങൾക്കും ഒറ്റ ക്ലിക്കിൽ സംഭാവന നൽകാം. കൂടുതൽ അറിയാൻ താഴെയുള്ള വാർത്ത വായിക്കുക.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക