ഈ വർഷം ഉംറ സീസൺ ആരംഭിച്ചതിന് ശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു

0
859

ജിദ്ദ: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം പുണ്യഭൂമിയിലെത്തിയ തീർഥാടകരുടെ എണ്ണം 45 ലക്ഷം കവിഞ്ഞു. ഇതുവരെ ഉംറ നിർവഹിച്ച തീർഥാടകരുടെ കണക്ക് ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തുവിട്ടു. അനുവദിച്ച വിസകളുടെ എണ്ണം 50 ലക്ഷത്തിലെത്തി. ഇതിൽ 40 ലക്ഷം പേർ വിമാനമാർഗമാണ് എത്തിയത്. അഞ്ച് ലക്ഷം പേർ കരമാർഗവും 3675 പേർ കപ്പൽ മാർഗവും എത്തി. ഭൂരിഭാഗം ആളുകളും വന്നത് ഇന്തോനേഷ്യയിൽ നിന്നാണ്.

ഇന്തോനേഷ്യയിൽ നിന്ന് ഇതുവരെ 10,05,265 തീർഥാടകർ എത്തിയിട്ടുണ്ട്. 7,92,208 പേരുമായി പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയിൽ നിന്ന് 4,48,765 തീർഥാടകർ എത്തിയിട്ടുണ്ട്. ഈജിപ്തിൽ നിന്ന് 3,06,480 പേരും ഇറാഖിൽ നിന്ന് 2,39,640 പേരും ബംഗ്ലാദേശിൽ നിന്ന് 2,31,092 പേരും എത്തി.