റിയാദിലെ പ്രവാസി വ്യവസായി സ്​റ്റീഫൻ ജോസഫ് നാട്ടിൽ നിര‍്യാതനായി

0
4

“റിയാദ്: പ്രവാസി വ്യവസായിയും ജീവകാരുണ്യ-സാമൂഹിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കോട്ടയം സ്വദേശി സ്​റ്റീഫൻ ജോസഫ് (61) നാട്ടിൽ നിര്യാതനായി. കോട്ടയം വൈലപ്പള്ളിമറ്റം കുടുംബാംഗമാണ്. കഴിഞ്ഞ 35 വർഷമായി സൗദിയിൽ പ്രവാസിയായ അദ്ദേഹം റിയാദിലെ ബത്​ഹയിൽ അപ്പോളോ ഡിമോറോ ഹോട്ടലിൽ​ റോളക്സ് ട്രാവൽസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

അസുഖ ബാധിതനായതിനാൽ ഇടയ്​ക്കിടെ നാട്ടിൽ ചികിത്സക്കായി പോകാറുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്​ചയാണ്​ ഒടുവിൽ നാട്ടിൽ പോയത്​. ​കോട്ടയം കാരിത്താസ്​ ആശുപത്രിയിൽ വെച്ച്​ വെള്ളിയാഴ്​ചയായിരുന്നു അന്ത്യം.”

റിയാദിൽനിന്ന്​ 160 കിലോമീറ്ററകലെയുള്ള മറാത്തിൽ കുടുംബസമേതമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. മറാത്ത് ജനറൽ ആശുപത്രിയിലെ നഴ്‌സായ ഷിക്കു സ്​റ്റീഫനാണ് ഭാര്യ. മക്കൾ: സ്​റ്റാൻലി സ്​റ്റീഫൻ (റിയാദ്), സ്​റ്റെസ്‌ലി സ്​റ്റീഫൻ (നഴ്‌സ്, അൽ മീശാരി ആശുപത്രി, റിയാദ്), തോമസ് (വിദ്യാർത്ഥി, ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ, മജ്മഅ). മരുമകൾ: റിയ.

ബിസിനസുകാരൻ എന്നതിലുപരി, നിശബ്ദനായ ഒരു ജീവകാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. ആഗോള പ്രവാസി സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ (പി.എം.എഫ്) സഊദി, ഗ്ലോബൽ കമ്മിറ്റികളിൽ ഭാരവാഹിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.