തുർക്കി, സിറിയ ദുരിതാശ്വാസ ഫണ്ട്; സഊദിയിൽ മികച്ച പ്രതികരണം, ഇത് വരെ ലഭിച്ചത് 66,105,433 റിയാൽ

0
2303

റിയാദ്: തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി സഊദിയിൽ ആരംഭിച്ച ജനകീയ ധനസമാഹരണത്തിന് മികച്ച പ്രതികരണം. കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ റിയാദിലെ ആസ്ഥാനത്ത് പ്രഖ്യാപിച്ച ജനകീയ കാമ്പയിനിൽ ഇത് വരെയായി 66,105,433 റിയാൽ ആണ് സംഭാവനയായി ലഭിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബുധനാഴ്ചയാണ് സഹേം എന്ന കാമ്പയിൻ ആരംഭിച്ചത്. ഇത് വരെ 196,891 ത്തിലധികം ആളുകൾ സംഭാവന നൽകി. ഇവരിലൂടെ ഇത് വരെ 66,105,433 റിയാൽ സമാഹരിച്ചു. ഓരോ മിനിറ്റിലും സഹായം നൽകുന്നവരുടെ എണ്ണം ഉയരുന്നുണ്ട്. സംഭാവന തുകയും കുത്തനെ മികച്ച നിലയിൽ ഉയരുന്നുണ്ട്.

സഊദിയുടെ മാനുഷിക പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമോ മതപരമോ സൈനികമോ ആയ അജണ്ടകളുമായി യാതൊരു ബന്ധവുമില്ലെന്ന് റോയൽ കോർട്ടിലെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അൽ റബീഹയുടെ ജനറൽ സൂപ്പർവൈസർ വിശദീകരിച്ചു. സഹായം നൽകാൻ താത്പര്യം ഉള്ളവർക്ക് കിംഗ് സൽമാൻ റിലീഫ് സെന്റർ എന്ന ലിങ്കിൽ കയറി സംഭാവന ചെയ്യാം. സഊദിയിലെ ഏക ചാരിറ്റിയാണ് കിംഗ് സൽമാൻ റിലീഫ് സെന്റർ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക